Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ചൈന വീണ്ടും ഇന്ത്യയുടെ മുന്‍നിര വ്യാപാര പങ്കാളി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മുന്‍നിര വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന സ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളുംതമ്മിലുള്ള ബന്ധം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയെച്ചൊല്ലി വഷളായിരുന്നു. നേരിട്ടുള്ള സംഘട്ടനം ഇരുപക്ഷത്തും നാശനഷ്ടം വിതച്ചു. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യുവരിച്ചപ്പോള്‍ കൊല്ലപ്പെട്ട ചൈനീസ് സേനയുടെ യഥാര്‍ത്ഥ കണക്ക് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് 220 ചൈനീസ് ടെക് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചു. ഏഷ്യന്‍ എതിരാളികള്‍ തമ്മിലുള്ള ഇഭയകക്ഷി വ്യാപാരം കഴിഞ്ഞ വര്‍ഷം 77.7 ബില്യണ്‍ ഡോളറായിരുന്നു. കൊറോണക്കാലത്ത് ആഗോള വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടായി. എന്നിരുന്നാലും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും സപ്ലൈകള്‍ക്കും ഇപ്പോഴും ശക്തമായ ആവശ്യം ഉണ്ട്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കൂടുതല്‍ സ്വാശ്രയമാകാനും ബെയ്ജിംഗുമായുള്ള വ്യാപാരം തടയാനും ഇന്ത്യ എത്ര ശ്രമിച്ചിട്ടും ചൈനീസ് നിര്‍മിത ഹെവി മെഷിനറികള്‍, ടെലികോം ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെ രാജ്യം ആശ്രയിക്കുന്നു എന്നതിന്‍റെ തെളിവാണ് വ്യാപാര മേഖലയിലെ ചൈനയുടെ കുതിപ്പ്. ചൈനയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി 58.7 ബില്യണ്‍ ഡോളറിന്‍റേതാണ്. ഇത് യുഎസില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള ഇന്ത്യയുടെ മൊത്തം വാങ്ങലുകളേക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വ്യാപാര പങ്കാളികളാണ് യുഎസും യുഎഇയും.

“ചൈനീസ് ഇറക്കുമതിയെ തുടര്‍ച്ചയായി ആശ്രയിക്കുന്നത് ഇവ രാജ്യത്ത് ലഭ്യമല്ല എന്നതിനാലാണ്’അന്താരാഷ്ട്ര വ്യാപാരത്തില്‍ വിദഗ്ധനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമിതേന്ദു പലിത് പറഞ്ഞു. ‘ചൈനയില്‍ നിന്നുള്ള ഇറക്കുമതി വിലകുറഞ്ഞതും വേഗത്തില്‍ ലഭ്യവുമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3