November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോകത്തിലെ കോവിഡ് കേസുകൾ 9.9 കോടി കവിഞ്ഞു

1 min read
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനം ഇതുവരെ 99,152,014 കോവിഡ്-19 പോസിറ്റീവ് കേസുകളും 2,128,721 മരണവുമാ‍ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനം ഇതുവരെ 99,152,014 കോവിഡ്-19 പോസിറ്റീവ് കേസുകളും 2,128,721 മരണവുമാ‍ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

വാഷിംഗ്ടൺ : ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 9.9 കോടി കവിഞ്ഞു. അതേസമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ദശലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവ്വകലാശാല അറിയിച്ചു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്താകമാനം ഇതുവരെ 99,152,014 കോവിഡ്-19 പോസിറ്റീവ് കേസുകളും 2,128,721 മരണവുമാ‍ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർവ്വകലാശാലയിലെ സെന്റർ  ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിംഗ് അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകളും മരണവും റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 25,123,857 ഉം മരണസംഖ്യ 419,204ഉം ആണ്. രോഗികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ 10,654,533 ആണ്. രാജ്യത്ത് മരണസംഖ്യ 153,339 കവിഞ്ഞു.അമേരിക്ക കഴിഞ്ഞാൽ ലോകത്ത് കോവിഡ്-19 പിടിപെട്ട് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ബ്രസീലിലാണ്, 217,037.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

 

പത്ത് ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ ഇവയാണ്.ബ്രസീൽ (8,844,577), റഷ്യ (3,679,247), യുകെ (3,657,857), ഫ്രാൻസ് (3,112,055),സ്പെയിൻ(2,499,560), ഇറ്റലി (2,466,813), തുർക്കി (2,429,605), ജർമ്മനി (2,147,814),കൊളമ്പിയ (2,015,485), അർജന്റീന (1,867,223), മെക്സികോ (1,752,347), പോളണ്ട് (1,475,445), ദക്ഷിണാഫ്രിക്ക (1,412,986),ഇറാൻ (1,372,977), യുക്രൈൻ (1,231,965) പെറു (1,082,907).

Maintained By : Studio3