November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐക്യു 7, ഐക്യു 7 ലെജന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു

മൂന്ന് വേരിയന്റുകളില്‍ ഐക്യു 7 ലഭിക്കും. രണ്ട് വേരിയന്റുകളിലാണ് ഐക്യു 7 ലെജന്‍ഡ് വരുന്നത്  

ഐക്യു 7, ഐക്യു 7 ലെജന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ഐക്യു നിയോ 5 റീബ്രാന്‍ഡ് ചെയ്തതാണ് ഇന്ത്യയിലെ ഐക്യു 7. അതേസമയം, ബിഎംഡബ്ല്യു എം മോട്ടോര്‍സ്‌പോര്‍ട്ട് റേസിംഗ് വിഭാഗവുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് ഐക്യു 7 ലെജന്‍ഡ്. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ, ഡിസ്‌പ്ലേയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 66 വാട്ട് ‘ഫ്‌ളാഷ്ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവ രണ്ട് 5ജി ഫോണുകളുടെയും ഫീച്ചറുകളാണ്. ഇരട്ട സ്പീക്കറുകള്‍, ഹൈ റെസലൂഷന്‍ ഓഡിയോ സപ്പോര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍. മി 11എക്‌സ് ഡിവൈസാണ് ഐക്യു 7 സ്മാര്‍ട്ട്‌ഫോണിന്റെ എതിരാളി. മി 11എക്‌സ് പ്രോ, വണ്‍പ്ലസ് 9ആര്‍ എന്നീ മോഡലുകളുമായി ഐക്യു 7 ലെജന്‍ഡ് മല്‍സരിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

മൂന്ന് വേരിയന്റുകളില്‍ ഐക്യു 7 ലഭിക്കും. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 31,990 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 33,990 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 35,990 രൂപയുമാണ് വില. സ്റ്റോം ബ്ലാക്ക്, സോളിഡ് ഐസ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. അതേസമയം, രണ്ട് വേരിയന്റുകളിലാണ് ഐക്യു 7 ലെജന്‍ഡ് വരുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,990 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 43,990 രൂപയുമാണ് വില. ബിഎംഡബ്ല്യു മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ലോഗോ ചിത്രീകരിച്ച ലെജന്‍ഡറി എന്ന ഏക കളര്‍ ഓപ്ഷനില്‍ ലഭിക്കും. ആമസോണ്‍, ഐക്യു.കോം എന്നിവിടങ്ങളില്‍ രണ്ട് ഫോണുകളും വാങ്ങാം. മെയ് ഒന്നിന് പ്രീ ഓര്‍ഡര്‍ ആരംഭിക്കും. വില്‍പ്പന തീയതി പ്രഖ്യാപിച്ചിട്ടില്ല. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമായിരിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഐക്യു 7

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഐക്യു 7 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഒഎസിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 300 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവ സഹിതം 6.62 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേ നല്‍കി. ഫ്രെയിം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതും എച്ച്ഡിആര്‍ ഉള്ളടക്കം ലഭിക്കുന്നതിനുമായി ഡിസ്‌പ്ലേയ്ക്കു മാത്രമായി ചിപ്പ് നല്‍കിയിരിക്കുന്നു. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 650 ജിപിയു കൂടെ നല്‍കി. എക്‌സ്റ്റെന്‍ഡഡ് റാം സവിശേഷതയാണ്. ബഹുവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മികച്ച അനുഭവം ലഭിക്കുന്നതിന് റോമിന്റെ ഒരു ഭാഗം റാമായി ഉപയോഗിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4,400 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 6,000 ചതുരശ്ര മില്ലിമീറ്റര്‍ ഗ്രാഫൈറ്റ് പാളി, ഫുള്‍ കവറേജ് ലിക്വിഡ് കൂളിംഗ് സിസ്റ്റം എന്നിവ സവിശേഷതകളാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഐക്യു 7 ലെജന്‍ഡ്

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഐക്യു 7 ലെജന്‍ഡ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഒഎസിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.62 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസി കരുത്തേകുന്നു. ഡുവല്‍ സെല്‍ 4,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 4,096 ചതുരശ്ര മില്ലിമീറ്റര്‍ ലിക്വിഡ് കൂളിംഗ് സിസ്റ്റം ലഭിച്ചു. ഇതോടെ ഫോണിനകത്തെ താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Maintained By : Studio3