ടാറ്റ എഐഎ ഡിവിഡന്‍റ് ലീഡേഴ്‌സ് ഇന്‍ഡക്‌സ് പെന്‍ഷന്‍ പദ്ധതി
കൊച്ചി: ഡിവിഡന്‍റ് നല്‍കുന്നതില്‍ ഇന്ത്യയിലെ മുന്‍നിരക്കാരായ കമ്പനികളിലൂടെ ദീര്‍ഘകാല റിട്ടെയര്‍മെന്‍റ് സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ടാറ്റ എഐഎ ഡിവിഡന്‍റ് ലീഡേഴ്‌സ് ഇന്‍ഡക്‌സ് പെന്‍ഷന്‍ പദ്ധതിക്ക് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് തുടക്കം കുറിച്ചു. ഇതിന്‍റെ ന്യൂ ഫണ്ട് ഓഫര്‍ മെയ് 27 വരെയായിരിക്കും നിലവിലുണ്ടാകുക. പത്തു രൂപയായിരിക്കും ഈ കാലയളവിലെ എന്‍എവി. വിപണി അധിഷ്ഠിത നിക്ഷേപങ്ങളിലൂടെയുള്ള വളര്‍ച്ചയും ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ പരിരക്ഷയും സംയോജിപ്പിച്ചു കൊണ്ടുള്ള ഈ പദ്ധതി അച്ചടക്കത്തോടു കൂടിയ റിട്ടയര്‍മെന്‍റ് പ്ലാനിങിനാണ് ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നത്. വിവിധ വിപണി ഘട്ടങ്ങളിലൂടെ കടന്നു പോകുകയും ഓഹരി ഉടമകള്‍ക്ക് ഏറ്റവും സുസ്ഥിരമായ രീതിയില്‍ ലാഭവിഹിതം നല്‍കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും മികച്ച 50 കമ്പനികളിലായിരിക്കും പദ്ധതിയുടെ നിക്ഷേപം. ബിഎസ്ഇ 500 ഡിവിഡന്‍റ് ലീഡേഴ്‌സ് 50 സൂചികയെ പിന്തുരുന്ന പാസീവ് നിക്ഷേപ രീതിയാവും പദ്ധതിയുടേത്. ഊഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അവസരങ്ങള്‍ തേടുന്നതിനു പകരം വിപണിയിലെ മികച്ച നില കൈവരിച്ചിട്ടുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതിനാവും ഇവിടെ ശ്രദ്ധ നല്‍കുക. ഈ കമ്പനികള്‍ നല്‍കുന്ന ലാഭവിഹിതം പുനര്‍ നിക്ഷേപം നടത്തുകയാവും ഈ പദ്ധതിയില്‍ ചെയ്യുക. ഇതിലൂടെ ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും മൂലധന വളര്‍ച്ചയും പുനര്‍നിക്ഷേപ നേട്ടങ്ങളും സാധ്യമാക്കുകയും ചെയ്യും. അതിലൂടെ മികച്ച റിട്ടയര്‍മെന്‍റ് സമ്പാദ്യവും സൃഷ്ടിക്കാനാവും. പദ്ധതിയുടെ നിക്ഷേപത്തില്‍ 70 മുതല്‍ 100 ശതമാനം വരെ ഓഹരി വിഭാഗത്തില്‍ നിക്ഷേപിച്ച് രാജ്യത്തിന്‍റെ വളര്‍ച്ചാ മുന്നേറ്റത്തില്‍ അര്‍ത്ഥവത്തായ പങ്കാളികളാവും. പരമാവധി 30 ശതമാനം വരെയായിരിക്കും കാഷ്, മണി മാര്‍ക്കറ്റ് വിഭാഗങ്ങളില്‍ നിക്ഷേപിക്കുക.
