Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ശുഭാരംഭ്’ വായ്പ പദ്ധതിയുമായി ടാറ്റാ ക്യാപിറ്റല്‍

1 min read

അപേക്ഷിക്കാനുളള അവസാന തീയതി 2021 ജൂണ്‍ 30 ആണ്


കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ ധനകാര്യ സേവന വിഭാഗമായ ടാറ്റ ക്യാപിറ്റല്‍ ‘ശുഭാരംഭ്’ വായ്പാ പദ്ധതി ആരംഭിച്ചു. ബിസിനസ് വായ്പകള്‍, വ്യക്തിഗത വായ്പകള്‍, ഇരുചക്രവാഹന വായ്പകള്‍, ഉപയോഗിച്ച കാറിനായുള്ള വായ്പകള്‍, വസ്തുവിനെതിരായ വായ്പ, ഭവന വായ്പകള്‍ എന്നിങ്ങനെ ടാറ്റ ക്യാപിറ്റലിന്‍റെ ആറ് ഉല്‍പ്പന്നങ്ങള്‍ക്കാണ് ശുഭരംഭ് വായ്പകളുടെ സവിശേഷ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. അപേക്ഷിക്കാനുളള അവസാന തീയതി 2021 ജൂണ്‍ 30 ആണ്.

ഉയര്‍ന്നതും അയവുളളതുമായ വായ്പ പരിധി, പ്രതിമാസം 20 ശതമാനത്തില്‍ കുറവുള്ള തിരിച്ചടവ് തവണ വ്യവസ്ഥകള്‍, സൗകര്യപ്രദമായ വായ്പ യോഗ്യത, ലളിതമാക്കിയ വരുമാന രേഖകളുടെ ആവശ്യകത തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ പ്രത്യേകതകള്‍. https://www.tatacapital.com/shubharambh-loans.html എന്ന വെബ്സൈറ്റ് വഴിയോ, 8657076060 എന്ന വാട്സ്ആപ്പ് നമ്പര്‍ വഴിയോ വായ്പയ്ക്കായി അപേക്ഷിക്കാം

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്
Maintained By : Studio3