November 10, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദക്ഷിണേന്ത്യയില്‍ 1.5 കോടി ഉപയോക്താക്കളുമായി ഹോണ്ട  

1 min read

തെക്കേ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇരുചക്രവാഹന ബ്രാന്‍ഡാണ് ഹോണ്ടയെന്ന് കമ്പനി അവകാശപ്പെട്ടു  


കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ദക്ഷിണേന്ത്യയില്‍ ഇതുവരെ വിറ്റത് 1.5 കോടി ഇരുചക്രവാഹനങ്ങള്‍. തെക്കേ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇരുചക്രവാഹന ബ്രാന്‍ഡാണ് ഹോണ്ടയെന്ന് കമ്പനി അവകാശപ്പെട്ടു. കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന, പുതുച്ചേരി, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ എന്നിവിടങ്ങളിലാണ് എച്ച്എംഎസ്‌ഐ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഇരുപത് വര്‍ഷമെടുത്താണ് ദക്ഷിണേന്ത്യയില്‍ 1.5 കോടി വില്‍പ്പനയെന്ന നേട്ടം കൈവരിച്ചത്. ആദ്യ 75 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുന്നതിന് 15 വര്‍ഷങ്ങള്‍ (2001 മുതല്‍ 2016 വരെ) വേണ്ടിവന്നപ്പോള്‍ രണ്ടാമത്തെ 75 ലക്ഷം യൂണിറ്റ് വിറ്റുപോകുന്നതിന് അഞ്ച് വര്‍ഷങ്ങള്‍ (2017 മുതല്‍ 2021 വരെ) മാത്രമാണ് ആവശ്യമായി വന്നത്. മൂന്ന് മടങ്ങ് വളര്‍ച്ചയാണ് രണ്ടാമത്തെ ഘട്ടത്തില്‍ പ്രകടമായത്. 2001 ലാണ് എച്ച്എംഎസ്‌ഐ പ്രവര്‍ത്തനമാരംഭിച്ചത്.

  വനിതാ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ക്ക് 4 ശതമാനം പലിശ സബ്സിഡി

യാത്രാ ആവശ്യങ്ങള്‍ക്ക് ഹോണ്ടയെ തെരഞ്ഞെടുത്തതില്‍ 1.5 കോടി ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി എച്ച്എംഎസ്‌ഐ വില്‍പ്പന, വിപണന വിഭാഗം ഡയറക്റ്റര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. രണ്ട് ദശാബ്ദത്തോളമായി ഉപയോക്താക്കളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞതോടെ ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി ഹോണ്ട മാറി. ദേശീയതലത്തില്‍ ആദ്യ ഡീലര്‍ഷിപ്പ് തുടങ്ങിയതും ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രവും ദക്ഷിണേന്ത്യയിലാണെന്നും ഹോണ്ടയുടെ ഹൃദയത്തിലാണ് ദക്ഷിണേന്ത്യയ്ക്ക് സ്ഥാനമെന്നും ഗുലേരിയ പറഞ്ഞു.

ദക്ഷിണേന്ത്യയിലാണ് തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ ഏറ്റവുമധികം ഡിമാന്‍ഡ് നേരിടുന്നതെന്ന് യാദവീന്ദര്‍ സിംഗ് ഗുലേരിയ വ്യക്തമാക്കി. ഹോണ്ട 2 വീലേഴ്‌സിന്റെ രാജ്യമൊട്ടാകെയുള്ള വില്‍പ്പനകണക്കുകളില്‍ ദക്ഷിണേന്ത്യയാണ് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നത്. ഓരോ മാസവും ആക്റ്റിവ, ഡിയോ എന്നീ സ്‌കൂട്ടര്‍ മോഡലുകളാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. നിരവധി പ്രീമിയം ഡീലര്‍ഷിപ്പുകളും ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു.

  എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്
Maintained By : Studio3