January 8, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതുശോഭയില്‍ സണ്‍റൈസ് ഹോസ്പിറ്റലിന് പുതിയ ലോഗോ

കൊച്ചി: ആതുര സേവന രംഗത്തെ മുൻനിര ആശുപത്രി ശൃംഖലയായ സണ്‍റൈസ് ഗ്രൂപ്പിന് ഇനി പുതുശോഭ. മാറുന്ന ലോകത്തില്‍ ആധൂനികതയുടെ മുഖമാകുന്നതിന്റെ ഭാഗമായി കെയര്‍ ബിയോണ്ട് ക്യൂര്‍ എന്ന ആപ്ത വാക്യം അടിസ്ഥാനമാക്കി രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ലോഗോയുടെ പ്രകാശനം ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി രാജീവ്, ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ഹഫീസ് റഹ്മാന്‍ പടിയത്തും ചേര്‍ന്നും, പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനം തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സണ്‍ സ്‌കോളര്‍ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി രാജീവും മഞ്ഞുമ്മല്‍ ബോയ്സും ചേര്‍ന്നും നിര്‍വ്വഹിച്ചു. സണ്‍റൈസ് ഗ്രൂപ്പിന്റെ കീഴില്‍ ആറു ആശുപത്രികളാണ് നിലവിലുള്ളതെന്നും 25 ആശുപത്രികള്‍ കൂടി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ.ഹഫീസ് റഹ്മാന്‍ പറഞ്ഞു.സണ്‍റൈസ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് എം.ഡി ഡോ. പര്‍വീന്‍ ഹഫീസ് അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, കൗണ്‍സിലര്‍ ഷിമ്മി മുരളി, മഞ്ഞുമ്മല്‍ ബോയ്സിലെ സുഭാഷ്, സണ്‍റൈസ് ഹോസ് പിറ്റല്‍ സി.ഇ.ഒ എസ്. സുരേഷ്‌കുമാര്‍ തമ്പി, ജനറല്‍ മാനേജര്‍ എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

  പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും
Maintained By : Studio3