Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഊന്നൽ: എസ്. ജയശങ്കർ

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ 10 വർഷങ്ങളിൽ സാധാരണ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കേന്ദ്ര ഗവൺമെന്റ് ഊന്നൽ നൽകിയതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കവടിയാറിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. വികസിത് ഭാരത് സങ്കൽപ്പ് യാത്ര വികസിത ഇന്ത്യയിലേക്കാണ് നമ്മെ നയിക്കുന്നത്. കോവിഡ് കാലത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന ആശയത്തിൽ നിന്നാണ് പി എം ഗരിബ് കല്യാൺ അന്ന യോജനയ്ക്കു കേന്ദ്ര ​ഗവൺമെന്റ് രൂപം നൽകിയതെന്ന് ശ്രീ.എസ് ജയശങ്കർ പറഞ്ഞു. വികസിത രാജ്യങ്ങളിൽ പോലും സാധാരണ ജനങ്ങൾക്കുള്ള ആരോ​ഗ്യ പരിരക്ഷാ പദ്ധതികൾ വിരളമാണ്, അവിടെയാണ് ഇന്ത്യ ആ​ഗോളതലത്തിൽ മാതൃകയാകുന്ന പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ ജീവിതത്തിൽ ആ മാറ്റം പ്രകടമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷങ്ങളിൽ ഭരണ നിർവ്വഹണത്തിലും പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു. മോദിയുടെ ഉറപ്പ് എന്നാൽ സദ്ഭരണം, ജനകേന്ദ്രികൃത നയരൂപീകരണം തുടങ്ങിയവയാണെന്നും കേന്ദ്രമന്ത്രി ശ്രീ എസ് ജയശങ്കർ പറഞ്ഞു. ചടങ്ങിൽ വിവിധ കേന്ദ്ര പദ്ധതികളിലൂടെ ലഭ്യമാക്കിയ വായ്പകൾ അദ്ദേ​ഹം ​ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.

  ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ സീരീസിലെ പുതിയ ബ്ലാക്ക് എഡിഷന്‍ കേരളത്തില്‍

വികസിത് ഭാരത് സങ്കൽപ് യാത്ര സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി മുരളീധരൻ പറഞ്ഞു. പദ്ധതികൾ കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ അത് നടപ്പാക്കുകയും ജനങ്ങളുടെ പ്രതികരണം അറിയുന്നതുമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ലക്ഷ്യം. ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതാണ് വികസിത് ഭാരത് സങ്കൽപ് യാത്രയെ മറ്റ് യാത്രകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമാണ് ജനസേവനം. വികസനത്തിൽ രാഷ്ട്രീയം നോക്കരുതെന്നും ജനപക്ഷ വികസനത്തെ എതിർക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും ശ്രീ വി മുരളീധരൻ പറഞ്ഞു.

  എസ്.ടി സംരംഭകര്‍ക്കുള്ള സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതി
Maintained By : Studio3