രണ്ടാം തരംഗം : ഇന്ത്യന്‍ ബിസിനസിനെ ബാധിക്കുന്നുവെന്ന് ആഗോള ഉപഭോക്തൃ കമ്പനികള്‍
1 min readവിതരണ ശൃംഖലയില്‍ കടുത്ത സമ്മര്‍ദം നേരിടുന്നതായി കമ്പനികള്‍
ന്യൂഡെല്‍ഹി: കോവിഡ് -19 കേസുകള്‍ വര്‍ദ്ധിപ്പിക്കുന്നതും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും തങ്ങളുടെ ഇന്ത്യാ ബിസിനസുകളെ ബാധിക്കുന്നതായി ആഗോള ഉപഭോക്തൃ കമ്പനികള്‍. വേള്‍പൂള്‍, പ്രോക്ടര്‍ & ഗാംബിള്‍, പെര്‍നോഡ് റിക്കാര്‍ഡ്, കൊക്കകോള, സ്കീച്ചേഴ്സ് എന്നിവയെല്ലാം തങ്ങളുടെ ബിസിനസിന് ആഘാതമേല്‍ക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് തരംഗം രാജ്യവ്യാപകമായി ബാധിച്ചിട്ടുണ്ടെന്ന് വേള്‍പൂള്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മാര്‍ക്ക് ബിറ്റ്സര്‍ അടുത്തിടെ നിക്ഷേപകരോട് പറഞ്ഞു. “ആയിരക്കണക്കിന് തൊഴിലാളികളുള്ളതില്‍ 576 പേര്‍ക്ക് ഏപ്രിലില്‍ രോഗമുണ്ടെന്ന് കണ്ടെത്തി നടത്തി. അതിനാല്‍ ഇത് യാഥാര്‍ത്ഥ്യമാണ്. ഞങ്ങളുടെ ധാരാളം ജീവനക്കാര്‍ക്ക് വളരെയധികം വേദനയിലും ഉത്കണ്ഠയിലുമാണ്. അതേസമയം വിതരണ ശൃംഖലയിലും പ്രശ്നങ്ങള്‍ വലിയ തോതിലുണ്ട്. ഒരു സ്ഥാപന സംവിധാനത്തില്‍ ഇത് എത്രമാത്രം സമ്മര്‍ദ്ദം ചെലുത്തുന്നു എന്നത് പ്രകടിപ്പിക്കാന്‍ പ്രയാസമാണ്, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാമത്തെ തരംഗത്തില്‍ രാജ്യത്തിന്‍റെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ പാളിച്ചകളാണ് ഡെല്‍ഹി, മുംബൈ പോലുള്ള വന്‍ നഗരങ്ങളിലുള്‍പ്പടെ പ്രകടമായത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ നിരവധി സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഗതാഗത നിയന്ത്രണം രാജ്യവ്യാപകമായി ഉപഭോക്തൃവസ്തുക്കളുടെ വിതരണത്തെയും ആവശ്യകയെയും ബാധിക്കും.
മാനേജ്മെന്‍റ് പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരിക്കുമ്പോഴാണ് രണ്ടാം തരംഗം ഉണ്ടായതെന്നും നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശനം നടക്കാനിടയില്ലെന്നും സ്കേച്ചേഴ്സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ജോണ്‍ വാന്‍ഡെമോര്‍ പറഞ്ഞു.
ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ പരാജയപ്പെടുന്നതും വര്‍ദ്ധിച്ചുവരുന്ന അണുബാധകളും കാരണം ഇന്ത്യയിലെയും മറ്റ് പല രാജ്യങ്ങളിലെയും വിപണികള്‍ മോശം അവസ്ഥയിലാണെന്ന് ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉല്‍പ്പന്ന സ്ഥാപനമായ പ്രോക്ടര്‍ & ഗാംബിള്‍ വിലയിരുത്തുന്നു. “ഇന്ത്യ, ബ്രസീല്‍, തുര്‍ക്കി തുടങ്ങിയ വിപണികളിലെ ആരോഗ്യസ്ഥിതി മുമ്പത്തേക്കാള്‍ മോശമാണ്. നിര്‍ഭാഗ്യവശാല്‍, പുതിയ കേസുകളുടെ എണ്ണം, ആശുപത്രിയില്‍ പ്രവേശിച്ചവരുടെ എണ്ണം, മരണങ്ങളുടെ എണ്ണം, കഴിഞ്ഞ ആഴ്ചയിലും വാരാന്ത്യത്തിലും ഞാന്‍ കേട്ടതിനേക്കാള്‍ കൂടുതലാണ്, “പി ആന്‍റ് ജി വൈസ് ചെയര്‍മാന്‍ ജോണ്‍ മൊല്ലര്‍ നിക്ഷേപകരോടുള്ള സംഭാഷണത്തില്‍ പറഞ്ഞു.