Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 ആഘാതത്തില്‍ നിന്ന് കരകയറാന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 1 ബില്യണ്‍ ഡോളര്‍ സഹായവുമായി സൗദി അറേബ്യ

1 min read

ഈ വര്‍ഷം സൗദി വികസന ഫണ്ട് മുഖേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കിരീടാവകാശി

റിയാദ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും കരകയറുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. നിക്ഷേപമായും വായ്പയായും ഈ വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. സൗദി വികസന ഫണ്ട് (എസ്എഫ്ഡി) മുഖേനയായിരിക്കും ഈ പ്രോജക്ടുകള്‍ നടപ്പിലാക്കുകയെന്നും പാരീസില്‍ നടന്ന കടാശ്വാസ കോണ്‍ഫറന്‍സില്‍ സൗദി കിരീടാവകാശി അറിയിച്ചു.

ദരിദ്ര രാഷ്ട്രങ്ങളില്‍ ഉള്‍പ്പടെ ലോകത്ത് സമത്വത്തോടെയുള്ള വാക്‌സിന്‍ വിതരണം ലക്ഷ്യമിടുന്ന കോവാക്‌സ് പദ്ധതിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാത്രമല്ല, വികസ്വര രാഷ്ട്രങ്ങളിലേക്ക് സൗദി വാക്‌സിന്‍ കയറ്റി അയക്കുന്നതിനെയും സൗദി പിന്തണയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സൗദി ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി ആഫ്രിക്കന്‍ സമ്പദ് വ്യവസ്ഥകളെ പിന്താങ്ങുന്നതിനുള്ള പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. എസ്എഫ്ഡി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആഫ്രിക്കയിലെ ഊര്‍ജ, ഖനന, ടെലികോം, ഭക്ഷ്യ മേഖലകളിലായി നാല് ബില്യണോളം ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടൈന്നും സൗദി കിരീടാവകാശി അറിയിച്ചു. ആഫ്രിക്കയിലെ മറ്റ് മേഖലകളിലുള്ള നിക്ഷേപ അവസരങ്ങളിലും പിഐഎഫിന് കണ്ണുണ്ട്. ആഫ്രിക്കന്‍ തീരമേഖലകളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തിനായി സൗദി 122 മില്യണ്‍ ഡോളര്‍ ഇതുവരെ അനുവദിച്ചിട്ടുണ്ട്. ഭീകരര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിനും സ്ഥിരത വീണ്ടെടുക്കുന്നതിനുമായി മൊസാമ്പികിന്റെ സുരക്ഷാ സേനയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനായി ദക്ഷിണാഫ്രിക്കന്‍  വികസന കമ്മ്യൂണിറ്റിയുമായി സൗദി സഹകരിക്കുന്നുണ്ടെന്നും എംബിഎസ് കൂട്ടിച്ചേര്‍ത്തു.

  നാസ്കോം ഫയ: 80; സാറ്റലൈറ്റ് ടെക് ഭാവിയെക്കുറിച്ചുള്ള സെമിനാര്‍ ഏപ്രില്‍ 9 ന്

കടാശ്വാസ ഉച്ചകോടിയിലൂടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ വായ്പ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് സൗദി കിരാടാവകാശി പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവരെ 45ഓളം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്് സൗദി അറേബ്യ വായ്പകളും സഹായവും അനുവദിച്ചിട്ടുണ്ടെന്നും എംബിഎസ് വ്യക്തമാക്കി. പകര്‍ച്ചവ്യാധി തിരിച്ചടിയായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴികളും മേഖലയുടെ കോടിക്കണക്കിന് ഡോളറിന്റെ വായ്പകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്യുന്നതിനാണ് പാരീസില്‍ ആഫ്രിക്കയ്ക്ക് വായ്പകള്‍ ലഭ്യമാക്കിയ രാജ്യങ്ങള്‍ യോഗം ചേര്‍ന്നത്. ആഫ്രിക്കയിലെയും യൂറോപ്പിലെയും മുപ്പതോളം രാഷ്ട്രത്തലവന്മാരും ഐഎംഎഫ്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളും ഉച്ചകോടിയില്‍ പങ്കെടുത്തു.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെല്‍ വര്‍ക്കലയില്‍

ആഫ്രിക്കന്‍ തീരങ്ങളുടെ പുനര്‍വികസനത്തിനായി സൗദി അറേബ്യ 200 മില്യണ്‍ യൂറോ മൂല്യമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതായി സൗദി കിരീടാവകാശി അറിയിച്ചു. വരുമാനം കുറഞ്ഞ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം വളരെ കഠിനമായിരുന്നുവെന്നും അവരുടെ വികസന പ്രതീക്ഷകള്‍ക്ക് പകര്‍ച്ചവ്യാധി തിരിച്ചടിയായെന്നും സൗദി കിരീടാവകാശി അഭിപ്രായപ്പെട്ടു. അതിനാല്‍ അവര്‍ അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധി അതിജീവിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ ശ്രമം തുടരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയുടെ ഹരിത പശ്ചിമേഷ്യ ഉദ്യമത്തില്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ പങ്കാളികളായിട്ടുണ്ട്. ലോകത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മലിനീകരണം 10 ശതമാനത്തോളം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  പലിശ കുടിശ്ശികയില്‍ സുഡാന് ഇളവ് അനുവദിക്കാന്‍ നേരത്തെ ഐഎംഎഫ് അംഗരാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു, ഇതോടെ 50 ബില്യണ്‍ ഡോളര്‍ വിദേശ ധനസഹായം ലഭിക്കുന്നതില്‍ സുഡാന് മുമ്പിലുണ്ടായിരുന്ന വലിയ തടസ്സം നീങ്ങും. സുഡാന്റെ മൂന്നാമത്തെ വലിയ വായ്പദാതാവായ സൗദി അറേബ്യ 4.6 ബില്യണ്‍ ഡോളര്‍ വായ്പയാണ് ഇതുവരെ രാജ്യത്തിന് വായ്പയായി അനുവദിച്ചിരിക്കുന്നത്. ,സുഡാന് വായ്പ സഹായം ലഭ്യമാക്കാന്‍ ഐഎംഎഫിനോട് ശുപാര്‍ശ നടത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു.

  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവെല്‍ വര്‍ക്കലയില്‍
Maintained By : Studio3