വിദേശത്ത് നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി വീണ്ടും വിലക്കേര്‍പ്പെടുത്തിയേക്കും
1 min readകഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിന് സൗദി അറേബ്യ നിയന്ത്രണമേര്പ്പെടുത്തിയിരുന്
നു
റിയാദ്:കോവിഡ്-19 പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി വിദേശങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ വീണ്ടും വിലക്കേര്പ്പെടുത്തിയേക്കുമെന്
ഇത്തവണ കോവിഡ്-19 വാക്‌സിന്‍ എടുത്തവര്‍ക്കും സൗദി നിവാസികള്‍ക്കും തീര്‍ത്ഥാടനത്തിന് എത്തുന്നതിന് ആറുമാസങ്ങള്‍ക്ക് മുമ്പ് കോവിഡ്-19 രോഗമുക്തരായവര്‍ക്കും മാത്രമായി ഹജ്ജ് തീര്‍ത്ഥാടനം പരിമിതപ്പെടുത്തിയേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
നേരത്തെ വാസ്‌കിന്‍ എടുത്ത കുറച്ച് വിദേശ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സൗദി പദ്ധതിയിട്ടിരുന്നെങ്കിലും പലതരത്തിലുള്ള വാക്‌സിനുകളെ ചൊല്ലിയുള്ള ആശയക്കുഴപ്പവും അവയുടെ ഫലപ്രാപ്തി സംബന്ധിച്ച സംശയങ്ങളും പുതിയ വകഭേദങ്ങളുടെ സാന്നിധ്യവും മൂലം ആ പദ്ധതി വേണ്ടെന്ന് വെക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.