Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിറകില്‍ നാല് കാമറകളുമായി സാംസംഗ് ഗാലക്‌സി എ22

1 min read

6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രം ലഭിക്കും. 18,499 രൂപയാണ് വില  

സാംസംഗ് ഗാലക്‌സി എ22 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. 18,499 രൂപയാണ് വില. ബ്ലാക്ക്, മിന്റ് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. നിലവില്‍ സാംസംഗ് ഇന്ത്യ വെബ്‌സൈറ്റില്‍ മാത്രമാണ് ലഭിക്കുന്നത്. വൈകാതെ മറ്റ് റീട്ടെയ്ല്‍ ചാനലുകളില്‍ വില്‍പ്പന ആരംഭിച്ചേക്കും. ഇതേ സ്മാര്‍ട്ട്‌ഫോണ്‍ 4 ജിബി, 64 ജിബി, 4 ജിബി, 128 ജിബി, 6 ജിബി, 128 ജിബി എന്നീ മൂന്ന് വേരിയന്റുകളിലാണ് യൂറോപ്പില്‍ വില്‍ക്കുന്നത്.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സാംസംഗ് ഗാലക്‌സി എ22 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 കോര്‍ സോഫ്റ്റ്‌വെയറിലാണ്. 20:9 കാഴ്ച്ചാ അനുപാതം, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക് എന്നിവ സഹിതം 6.4 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ നല്‍കി. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച് ലഭിച്ചതാണ് സാംസംഗ് ഗാലക്‌സി എ22. ഒക്റ്റാ കോര്‍ എസ്ഒസിയാണ് കരുത്തേകുന്നത്.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

പിറകില്‍ ക്വാഡ് കാമറ സംവിധാനം നല്‍കി. എഫ്/1.8 ലെന്‍സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒഐഎസ്) എന്നിവ സഹിതം 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, എഫ്/2.4 ലെന്‍സ് സഹിതം 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി മുന്നില്‍ എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ ലഭിച്ചു.

മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ 802.11എസി, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ജൈറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി.

  സാങ്കേതിക പുരോഗതി യുവാക്കള്‍ നേരിടുന്ന വെല്ലുവിളി: ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട് -2024

5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 15 വാട്ട് ‘അഡാപ്റ്റീവ് ഫാസ്റ്റ് ചാര്‍ജിംഗ്’ സപ്പോര്‍ട്ട് ചെയ്യും. സ്മാര്‍ട്ട്‌ഫോണിന്റെ ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 159.3 എംഎം, 73.6 എംഎം, 8.4 എംഎം എന്നിങ്ങനെയാണ്. 186 ഗ്രാമാണ് ഭാരം.

സാംസംഗ് ഗാലക്സി എം32 ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. ആമസോണ്‍, സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ബ്ലാക്ക്, ലൈറ്റ് ബ്ലൂ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. ‘സാംസംഗ് പേ മിനി’ ആപ്പ്, ‘ഓള്‍ട്ട്സെഡ്ലൈഫ്’ പ്രൈവസി മോഡ് എന്നിവ പ്രീലോഡ് ചെയ്തു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാംസംഗ് ഗാലക്സി എം32 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 സോഫ്റ്റ്വെയറിലാണ്. 90 ഹെര്‍ട്സ് റിഫ്രെഷ് നിരക്ക്, 800 നിറ്റ് പരമാവധി തെളിച്ചം എന്നിവ സഹിതം 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ നല്‍കി. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി80 എസ്ഒസിയാണ് കരുത്തേകുന്നത്.

Maintained By : Studio3