റിലയന്‍സ് വാര്‍ഷിക പൊതുയോഗം (എജിഎം) ജൂണ്‍ 24 ന്
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]ജിയോമീറ്റ് വഴി ലൈവ്‌സ്ട്രീമിംഗ് [/perfectpullquote]
ഈ വര്‍ഷത്തെ റിലയന്‍സ് വാര്‍ഷിക പൊതുയോഗം (എജിഎം) ഈ മാസം 24 ന് നടക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് വാര്‍ഷിക പൊതുയോഗമാണ് ചേരുന്നത്. ഈ യോഗത്തില്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനി പുതിയ ബിസിനസ് സംരംഭങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന ജിയോ 5ജി ഫോണ്‍ ഈ ഇവന്റില്‍ അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 5ജി നെറ്റ്‌വര്‍ക്ക് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവും എജിഎമ്മില്‍ ഉണ്ടാകാനാണ് സാധ്യത. ജിയോബുക്ക് എന്ന പേരില്‍ താങ്ങാവുന്ന വിലയില്‍ ലാപ്‌ടോപ്പ് അവതരിപ്പിക്കുമെന്നാണ് മറ്റൊരു ജനസംസാരം.
ജൂണ്‍ 24 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് എജിഎം ചേരുമെന്ന് ഓഹരി വിപണികള്‍ക്ക് അയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കുന്നു. എല്ലാ ഓഹരി ഉടമകള്‍ക്കുമായി ജിയോമീറ്റ് വഴി വാര്‍ഷിക പൊതുയോഗത്തിന്റെ ലൈവ്‌സ്ട്രീമിംഗ് ഉണ്ടായിരിക്കുമെന്ന് മുംബൈ ആസ്ഥാനമായ കമ്പനി അറിയിച്ചു. താല്‍പ്പര്യമുള്ള മറ്റെല്ലാവര്‍ക്കുമായി യൂട്യൂബ് സ്ട്രീമിംഗ് നടത്തിയേക്കും.
വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങളിലൊന്ന് ജിയോ 5ജി ഫോണ്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. 2020 ഡിസംബറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ റിലയന്‍സ് ജിയോയുടെ 7.7 ശതമാനം ഓഹരികള്‍ ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ഭാവിയിലെ താങ്ങാവുന്ന വിലയുള്ള 4ജി, 5ജി ഫോണുകള്‍ക്കായി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുകയെന്ന നിബന്ധന കൂടി കരാറില്‍ ഉണ്ടായിരുന്നു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് ജിയോഒഎസ് എന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
[perfectpullquote align=”full” bordertop=”false” cite=”” link=”” color=”” class=”” size=””]ജിയോ 5ജി ഫോണ്‍, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ അവതരിപ്പിക്കുമെന്നും 5ജി നെറ്റ്‌വര്‍ക്ക് പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു[/perfectpullquote]
ജിയോ 5ജി ഫോണിന്റെ സ്‌പെസിഫിക്കേഷനുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രത്യേകം പാകപ്പെടുത്തിയ ആന്‍ഡ്രോയ്ഡ് അനുഭവം നല്‍കുന്നതും എന്‍ട്രി ലെവല്‍ ഹാര്‍ഡ്‌വെയര്‍ ലഭിച്ചതുമായ സ്മാര്‍ട്ട്‌ഫോണായിരിക്കും മിക്കവാറും വിപണിയിലെത്തിക്കുന്നത്. ചെലവുകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വഴി ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വേരുകളാഴ്ത്താന്‍ റിലയന്‍സ് ജിയോയ്ക്കു കഴിയും.
ജിയോ 5ജി ഫോണ്‍ കൂടാതെ, ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നത് സംബന്ധിച്ചും റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും. 2021 രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ ജിയോ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി കഴിഞ്ഞ ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് 5ജി നെറ്റ്‌വര്‍ക്ക് പരീക്ഷിക്കുന്നതിന് ക്വാല്‍ക്കോമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കമ്പനി.
വാര്‍ഷിക പൊതുയോഗത്തില്‍ ചെലവുകുറഞ്ഞ ജിയോ ലാപ്‌ടോപ്പ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജിയോബുക്ക് എന്ന പേര് നല്‍കി ലാപ്‌ടോപ്പ് വിപണിയിലെത്തിക്കുമെന്നാണ് പ്രചരിക്കുന്നത്. 4ജി എല്‍ടിഇ കണക്റ്റിവിറ്റി ഉണ്ടായിരിക്കും. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി ജിയോഒഎസില്‍ പ്രവര്‍ത്തിക്കും. ബജറ്റ് സൗഹൃദ കംപ്യൂട്ടിംഗ് ഡിവൈസുകള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ജിയോബുക്ക് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. മാത്രമല്ല, മൊബീല്‍ ഫോണ്‍ ഉപയോക്താക്കളെ കൂടാതെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുകയാണ് റിലയന്‍സ് ജിയോ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലാപ്‌ടോപ്പുകള്‍ക്കും മറ്റും ഇപ്പോള്‍ ഡിമാന്‍ഡ് ഏറെയാണ്. ന്യൂ നോര്‍മല്‍ ജീവിത സാഹചര്യങ്ങളാണ് ഇതിന് കാരണങ്ങള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് വാര്‍ഷിക പൊതുയോഗമാണ് ചേരുന്നത്