November 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ഫോണ്‍പേയില്‍ രജിസ്റ്റര്‍ ചെയ്തത് 300 മില്യണ്‍ ഉപയോക്താക്കള്‍

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]20 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളും ഇപ്പോള്‍ ഫോണ്‍പേ സ്വീകരിക്കുന്നു [/perfectpullquote]
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആജീവനാന്തം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം പിന്നിട്ടതായി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ പ്രഖ്യാപിച്ചു. രജിസ്റ്റര്‍ ചെയ്ത 250 ദശലക്ഷം ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് 2020 നവംബറില്‍ മറികടന്നിരുന്നു. ഇതിനുശേഷം ആറ് മാസത്തിനുള്ളിലാണ് 50 ദശലക്ഷം ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തത്.

രജിസ്റ്റര്‍ ചെയ്ത 300 ദശലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ടെന്നും നിരവധി ഇന്ത്യക്കാര്‍ തുടര്‍ന്നും വിശ്വാസമര്‍പ്പിക്കുന്നതില്‍ നന്ദി രേഖപ്പെടുത്തുന്നതായും ഫോണ്‍പേ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സമീര്‍ നിഗം പ്രസ്താവിച്ചു. ഇന്ത്യയുടെ 99 ശതമാനത്തിലധികം വ്യാപിച്ചുകിടക്കുന്ന 19,000 പിന്‍ കോഡുകളില്‍ നിന്നുള്ള ഇടപാടുകള്‍ ഫോണ്‍പേ ആപ്പ് പ്രോസസ് ചെയ്യുന്നു. 2023 ഓടെ 500 ദശലക്ഷം ഇന്ത്യക്കാരുടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഐസറിൽ പിഎച്ച്.ഡി

ഇന്ത്യയിലെങ്ങും കമ്പനിയുടെ വ്യാപാര ശൃംഖല അതിവേഗം വളരുകയാണ്. രാജ്യത്തെ 11,000 നഗരങ്ങളിലും താലൂക്കുകളിലുമായി 20 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളും ഇപ്പോള്‍ ഫോണ്‍പേ സ്വീകരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ ഒരു ദശലക്ഷം യുപിഐ ഇടപാടുകള്‍ക്ക് വേദിയാകുകയെന്ന നേട്ടം മാര്‍ച്ച് 21 ല്‍ ഫോണ്‍പേ കൈവരിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഓരോ മാസവും സ്വന്തം പ്ലാറ്റ്ഫോമില്‍ ഒരു ദശലക്ഷം യുപിഐ ഇടപാടുകള്‍ രേഖപ്പെടുത്തി. 125 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കള്‍, 390 ബില്യണ്‍ യുഎസ് ഡോളറിന് മുകളിലുള്ള വാര്‍ഷിക ടിപിവി (ടോട്ടല്‍ പെയ്‌മെന്റ് വാല്യു) റണ്‍ റേറ്റുമാണ് മെയ് 21 ന് ഫോണ്‍പേ രേഖപ്പെടുത്തിയത്.

2023 ഓടെ 500 ദശലക്ഷം ഇന്ത്യക്കാരുടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം

Maintained By : Studio3