Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്ലാസ്റ്റിക് ലെഗ്‌നോയുടെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ബ്രാൻഡ്‌സ്

1 min read

മുംബൈ: കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കി റിലയന്‍സ് ബ്രാൻഡ്‌സ് ലിമിറ്റഡ്. ഇതിലൂടെ റിലയന്‍സ് ബ്രാൻഡ്‌സ് ലിമിറ്റഡിന്റെ കളിപ്പാട്ട ബിസിനസ് വിപുലീകരിക്കാനും വിതരണ ശൃംഖലയെ വൈവിധ്വത്ക്കരിക്കാനും സാധിക്കും. RBL-ന്റെ ഈ നിക്ഷേപം ഇരട്ട ഉദ്ദേശ്യത്തോടെയാണ്, RBL-ന്റെ കളിപ്പാട്ട ബിസിനസിന് ലംബമായ സംയോജനം കൊണ്ടുവരികയും ഇന്ത്യയിൽ കളിപ്പാട്ട നിർമ്മാണം കെട്ടിപ്പടുക്കുന്നതിനുള്ള ദീർഘകാല തന്ത്രപരമായ താൽപ്പര്യത്തോടെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

യൂറോപ്പില്‍ 25 വര്‍ഷത്തിലേറെയായി കളിപ്പാട്ട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറ്റലിയിലെ സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ. 2009ലാണ് ഗ്രൂപ്പ് അതിന്റെ ഇന്ത്യന്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ബ്രിട്ടീഷ് റീട്ടെയില്‍ ശൃംഖലയായ ഹാംലിസ്, ഹോംഗ്രൗണ്‍ ടോയ് ബ്രാന്‍ഡായ റോവന്‍ എന്നിവയില്‍ പങ്കാളിത്തമുള്ള റിലയന്‍സിന് കളിപ്പാട്ട വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമുണ്ട്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്
Maintained By : Studio3