October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രിമ 2022: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

1 min read

തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ‘ട്രിമ 2022’ ലേക്ക് ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 10 വെള്ളിയാഴ്ച ഹോട്ടല്‍ ഒ ബൈ താമരയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദ്വിദിന പരിപാടി ഉദ്ഘാടനം ചെയ്യും.

‘വിഷന്‍ ട്രിവാന്‍ഡ്രം 2025’ എന്ന പ്രമേയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാന്‍ 9447714672 /7907933518 നമ്പറുകളില്‍ ബന്ധപ്പെടുക. ഇമെയില്‍: tmatvmkerala@gmail.com.

  കോസ്‌മിക്-പ്രചോദിതമായി രൂപകല്പന ചെയ്ത ടൈറ്റന്‍ സ്റ്റെല്ലര്‍ 2.0 വാച്ചുകള്‍

വ്യാവസായിക നേതാക്കള്‍, നയകര്‍ത്താക്കള്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതിനിധികള്‍ ദ്വിദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മാനേജ്മെന്‍റ് വിദഗ്ധരുടെ മുഖ്യ പ്രഭാഷണങ്ങള്‍, നാല് ടെക്നിക്കല്‍ സെഷനുകള്‍, അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുരസ്കാര വിതരണം എന്നിവയ്ക്കും ട്രിമ 2022 വേദിയാകും. പ്രമേയാധിഷ്ഠിത സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും കേരളത്തില്‍ അവലംബിക്കാവുന്ന മികച്ച മാതൃകകളും പങ്കുവയ്ക്കും.

 

 

Maintained By : Studio3