റെഡ്മി നോട്ട് 10 സീരീസ് ഇന്ത്യയില്‍
1 min readനോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്‌സ് എന്നിവ ഉള്‍പ്പെടുന്നതാണ് റെഡ്മി നോട്ട് 10 സീരീസ്. യഥാക്രമം മാര്‍ച്ച് 16, മാര്‍ച്ച് 17, മാര്‍ച്ച് 18 തീയതികളില്‍ വില്‍പ്പന ആരംഭിക്കും
റെഡ്മി നോട്ട് 10 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്നതാണ് റെഡ്മി നോട്ട് 10 സീരീസ്. ഷവോമി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്മി നോട്ട് 9 സീരീസിന്റെ പിന്‍ഗാമിയാണ് പുതിയ മോഡലുകള്‍. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ സഹിതമാണ് റെഡ്മി നോട്ട് 10 സീരീസ് വരുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് മൂന്ന് ഫോണുകളുടെയും സവിശേഷതയാണ്. മാത്രമല്ല, ഭാവിയിലെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി മിയുഐ 12.5 സ്‌കിന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും.
സീരീസിലെ ഏറ്റവും താങ്ങാവുന്ന ഓപ്ഷനായ റെഡ്മി നോട്ട് 10 സ്മാര്‍ട്ട്‌ഫോണിന് 60 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 48 മെഗാപിക്‌സല്‍ പ്രൈമറി കാമറ സെന്‍സര്‍ എന്നിവ ലഭിച്ചു. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേ, 108 മെഗാപിക്‌സല്‍ വരെ പ്രൈമറി കാമറ എന്നിവ ലഭിച്ചതാണ് റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്.
4 ജിബി റാം, 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളില്‍ റെഡ്മി നോട്ട് 10 ലഭിക്കും. യഥാക്രമം 11,999 രൂപയും 13,999 രൂപയുമാണ് വില. മൂന്ന് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 10 പ്രോ വിപണിയിലെത്തിച്ചത്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില. റെഡ്മി നോട്ട് 10 പ്രോ മാക്‌സ് വരുന്നതും മൂന്ന് വേരിയന്റുകളിലാണ്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയുമാണ് വില.
അക്വാ ഗ്രീന്‍, ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക് എന്നിവയാണ് റെഡ്മി നോട്ട് 10 സ്മാര്‍ട്ട്‌ഫോണിന്റെ കളര്‍ ഓപ്ഷനുകള്‍. റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഡാര്‍ക്ക് നൈറ്റ്, ഗ്ലേസിയല്‍ ബ്ലൂ, വിന്റേജ് ബ്രോണ്‍സ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
ആമസോണ്‍, മി.കോം, മി ഹോം സ്‌റ്റോറുകള്‍, ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ പങ്കാളികള്‍ എന്നിവിടങ്ങളില്‍ റെഡ്മി നോട്ട് 10 സീരീസ് ലഭിക്കും. നോട്ട് 10, നോട്ട് 10 പ്രോ, നോട്ട് 10 പ്രോ മാക്‌സ് എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന യഥാക്രമം മാര്‍ച്ച് 16, മാര്‍ച്ച് 17, മാര്‍ച്ച് 18 തീയതികളില്‍ ആരംഭിക്കും.
റെഡ്മി നോട്ട് 10 സീരീസിന് ലോഞ്ച് ഓഫറുകളും പ്രഖ്യാപിച്ചു. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകളില്‍ 1,500 രൂപ വരെ ഉടനടി വിലക്കിഴിവ് ലഭിക്കും. 349 രൂപയുടെ റീചാര്‍ജ് പ്ലാന്‍ തീരുമാനിച്ചാല്‍ 10,000 രൂപയുടെ ജിയോ ആനുകൂല്യങ്ങള്‍ മൂന്ന് ഫോണുകള്‍ക്കും ലഭിക്കും.