റെഡ്മി നോട്ട് 10 സീരീസ് സ്‌പെസിഫിക്കേഷനുകള്‍
റെഡ്മി നോട്ട് 10
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെഡ്മി നോട്ട് 10 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. മിയുഐ 12 സോഫ്റ്റ്‌വെയര്‍ സ്‌കിന്‍ മുകളിലായി പ്രവര്‍ത്തിക്കും. 6.43 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് (1080, 2400 പിക്‌സല്‍) ‘സൂപ്പര്‍ അമോലെഡ്’ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 20:9 കാഴ്ച്ച അനുപാതം, നൂറ് ശതമാനം ഡിസിഐ/പി3 വൈഡ് കളര്‍ ഗാമറ്റ്, 1100 നിറ്റ് പരമാവധി ബ്രൈറ്റ്‌നസ് എന്നിവ ലഭിച്ചു. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷ ലഭിച്ചതാണ് ഡിസ്‌പ്ലേ. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 678 എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 612 ജിപിയു ലഭിച്ചു.
പിറകില്‍ നാല് കാമറകള്‍ നല്‍കി. 48 മെഗാപിക്‌സല്‍ പ്രൈമറി ‘സോണി ഐഎംഎക്‌സ്582’ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ 13 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.
മൈക്രോഎസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0 വേര്‍ഷന്‍, ജിപിഎസ്/ എ ജിപിഎസ്, ഇന്‍ഫ്രാറെഡ് (ഐആര്‍), യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. സ്വയം വൃത്തിയാക്കുന്ന സ്പീക്കര്‍ സവിശേഷതയാണ്.
5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ചാര്‍ജര്‍ ബോക്‌സിനകത്ത് ഉണ്ടായിരിക്കും. 8.3 മില്ലിമീറ്റര്‍ വണ്ണമുണ്ടായിരിക്കും. 178.8 ഗ്രാമാണ് ഭാരം.
റെഡ്മി നോട്ട് 10 പ്രോ
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന റെഡ്മി നോട്ട് 10 പ്രോ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12 സോഫ്റ്റ്‌വെയര്‍ സ്‌കിന്നിലാണ്. 6.67 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ‘സൂപ്പര്‍ അമോലെഡ്’ ഡിസ്‌പ്ലേയാണ് നല്‍കിയത്. 100 ശതമാനം ഡിസിഐ/പി3 വൈഡ് കളര്‍ ഗാമറ്റ്, എച്ച്ഡിആര്‍ 10 സപ്പോര്‍ട്ട്, ടുഫ് റൈന്‍ലാന്‍ഡ് സാക്ഷ്യപ്പെടുത്തിയ ലോ ബ്ലൂ ലൈറ്റ്, പരമാവധി 1200 നിറ്റ് ബ്രൈറ്റ്‌നസ് എന്നിവ സവിശേഷതകളാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയേകുന്നതാണ് ഡിസ്‌പ്ലേ. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 732ജി എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 618 ജിപിയു ലഭിച്ചു.
പിറകില്‍ നാല് കാമറകള്‍ നല്‍കി. 64 മെഗാപിക്‌സല്‍ പ്രൈമറി ‘സാംസംഗ് ഐസോസെല്‍ ജിഡബ്ല്യു3’ സെന്‍സര്‍, 5 മെഗാപിക്‌സല്‍ സൂപ്പര്‍ മാക്രോ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുന്നില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.
മൈക്രോഎസ്ഡി കാര്‍ഡ് വഴി ഇന്റേണല്‍ സ്‌റ്റോറേജ് 512 ജിബി വരെ വര്‍ധിപ്പിക്കാം. 4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ ജിപിഎസ്, ഇന്‍ഫ്രാറെഡ്, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 360 ഡിഗ്രി ആംബിയന്റ് ലൈറ്റ് സെന്‍സര്‍ മറ്റൊരു സവിശേഷതയാണ്.
5,020 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ഹൈ റെസലൂഷന്‍ സപ്പോര്‍ട്ട് സഹിതം സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കി. 8.1 മില്ലിമീറ്ററാണ് വണ്ണം. 192 ഗ്രാമാണ് ഭാരം.
റെഡ്മി നോട്ട് 10 പ്രോ മാക്‌സ്
റെഡ്മി നോട്ട് 10 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ അതേ സ്‌പെസിഫിക്കേഷനുകളാണ് പ്രോ മാക്‌സ് വേര്‍ഷനില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ 64 മെഗാപിക്‌സല്‍ കാമറയ്ക്കു പകരം 108 മെഗാപിക്‌സല്‍ പ്രൈമറി ‘സാംസംഗ് എച്ച്എം2’ കാമറ സെന്‍സര്‍ നല്‍കി. നൈറ്റ് മോഡ് 2.0, വ്‌ളോഗ് മോഡ്, മാജിക് ക്ലോണ്‍ മോഡ്, ലോംഗ് എക്‌സ്‌പോഷര്‍ മോഡ്, വീഡിയോ പ്രോ മോഡ്, ഡുവല്‍ വീഡിയോ എന്നീ പ്രീലോഡഡ് കാമറ ഫീച്ചറുകള്‍ ലഭിച്ചു.