December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മേയില്‍ റെയ്ല്‍വേ രേഖപ്പെടുത്തിയത് റെക്കോഡ് ചരക്കുനീക്കം

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”18″]ചരക്കുനീക്കത്തിന് വേഗം വര്‍ധിപ്പിക്കാനായത് ചെലവുകള്‍ കുറച്ചു[/perfectpullquote]
ന്യൂഡെല്‍ഹി: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും മേയ് മാസത്തില്‍ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചരക്കുനീക്കം നടത്താനായെന്ന് ഇന്ത്യന്‍ റെയില്‍വേ ചൊവ്വാഴ്ച അറിയിച്ചു. 114.8 മെട്രിക് ടണ്‍ മേയില്‍ ലോഡ് ചെയ്തു. ഇത് 2019 മെയ് മാസത്തിലെ 104.6 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 9.7 ശതമാനം കൂടുതലാണ്.

54.52 ദശലക്ഷം ടണ്‍ കല്‍ക്കരി, 15.12 ദശലക്ഷം ടണ്‍ ഇരുമ്പ് അയിര്, 5.61 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍, 3.68 ദശലക്ഷം ടണ്‍ വളം, 3.18 ദശലക്ഷം ടണ്‍ മിനറല്‍ ഓയില്‍, 5.36 ദശലക്ഷം ടണ്‍ സിമന്‍റ് എന്നിവ മേയിലെ ചരക്കുനീക്കത്തില്‍ ഉള്‍പ്പെടുന്നു. ചരക്ക് കയറ്റത്തില്‍ നിന്ന് 11,604.94 കോടി രൂപ കഴിഞ്ഞമാസം റെയ്ല്‍വേ നേടി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മേയില്‍ വാഗണ്‍ ടേണ്‍ എറൗണ്ട് ടൈം 26 ശതമാനം മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2019 മേയില്‍ രേഖപ്പെടുത്തിയ 6.46 ദിവസം എന്ന നിലയില്‍ നിന്ന് വാഗണ്‍ ടേണ്‍ എറൗണ്ട് ടൈം ഇക്കഴിഞ്ഞ മേയില്‍ 4.81 ദിവസമായി മെച്ചപ്പെട്ടു. ചരക്കുമീക്കത്തിന് വേഗത വര്‍ധിച്ചത് ചെലവുകള്‍ കുറയ്ക്കാന്‍ ഇടയാക്കിയെന്നും റെയ്ല്‍വേയുടെ പ്രസ്താവനയില്‍ പറയുന്നു.

‘ഭൂമിശാസ്ത്രപരമായ സവിശേഷത കാരണം, ചില മേഖലകള്‍ ചരക്ക് ട്രെയിനുകള്‍ക്ക് നല്ല വേഗത നല്‍കുന്നു. ചരക്ക് ട്രെയിനുകള്‍ക്ക് ശരാശരി 45.6 കിലോമീറ്റര്‍ വേഗത 2021 മെയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019 ഇതേ കാലളവിലെ 36.19 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 26 ശതമാനം കൂടുതലാണ്,’ റെയ്ല്‍വേ മന്ത്രാലയം വക്താവ് വ്യക്തമാക്കി.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

രാജ്യത്ത് കോവിഡ് 19 പ്രതിരോധത്തിനായി വൈദ്യോപകരണങ്ങള്‍ എത്തിക്കുന്നതിനും മെഡിക്കല്‍ ഓക്സിജന്‍ എത്തിക്കുന്നതിനും റെയ്ല്‍വേയുടെ സഹായം സ്വീകരിക്കുന്നുണ്ട്.

Maintained By : Studio3