November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിലെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്താൻ നിക്ഷേപസംഗമം

1 min read

തിരുവനന്തപുരം: കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തി വികസന കുതിപ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുറമുഖ വകുപ്പും കേരള മാരിടൈം ബോർഡും സംയുക്തമായി നിക്ഷേപസംഗമം സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് മെയ്  അവസാന വാരത്തിലാണ് നിക്ഷേപ സംഗമം നടക്കുക. അതിന് മുന്നോടിയായി നിക്ഷേപ സംഗമത്തിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി ഏപ്രിൽ ആറ് രാവിലെ 11ന് ‘പ്രിസം’ (Preliminary Rally of Investors in Shipping & Maritime) ഓൺലൈൻ മീറ്റ് നടക്കും.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

മാരിടൈം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കകത്തും പുറത്തുമുള്ള നിക്ഷേപകരുടെയും വിദഗ്ധരുടെയും ആശയങ്ങൾ തേടുകയും ഏകോപിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വെയർഹൗസ്, ഡ്രൈഡോക്ക്, വാട്ടർ സ്പോർട്സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്മെന്റ് യൂണിറ്റ്, പായ്ക്കപ്പൽ, സീപ്ലൈൻ, ഇൻലാന്റ് മരീനാ, റോ-റോ സർവ്വീസ്,  ക്രൂയിസ്ഷിപ്പിംഗ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, സാന്റ് പ്യൂരിഫേക്കേഷൻ യൂണിറ്റ്, ഫിഷ് ഇംപോർട്ട് ആൻഡ് പ്രൊസസ്സിംഗ് യൂണിറ്റ്, എൽ.പി.ജി ടെർമിനൽ, ബങ്കർ പോർട്ട് കൺസ്ട്രക്ഷൻ, ഉരു സർവ്വീസ് എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. കേരളത്തിലെ തുറമുഖങ്ങളിൽ പശ്ചാത്തല വികസനത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങളും ചർച്ചയാകും.  നിക്ഷേപ സൗഹാർദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ തുറമുഖ മേഖലയിൽ നിക്ഷേപിക്കുവാൻ താൽപര്യമുള്ള മുഴുവൻ സംരംഭകരും പ്രീ ഇൻവസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. 500 ഓളം തൊഴിൽ സാധ്യതകളും 500 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയുമാണ് നിക്ഷേപസംഗമത്തിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ
Maintained By : Studio3