Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2022 ലെ പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു

ന്യൂ ഡൽഹി: 2022 ലെ രണ്ട് പത്മ വിഭൂഷൺ, എട്ട് പത്മ ഭൂഷൺ, 54 പത്മ ശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് സമ്മാനിച്ചു. ശ്രീ രാധേ ശ്യാം, ജനറൽ ബിപിൻ റാവത്ത് (മരണാനന്തരം) എന്നിവർക്കാണ് പത്മ വിഭൂഷൺ. ശ്രീ ഗുലാം നബി ആസാദ്, ശ്രീമതി ഗുർമീത് ബാവ (മരണാനന്തരം), ശ്രീ എൻ ചന്ദ്രശേഖരൻ, ശ്രീ ദേവേന്ദ്ര ജജാരിയ, ശ്രീ റാഷിദ് ഖാൻ, ശ്രീ രാജീവ് മെഹ്‌റിഷി, ഡോ. സൈറസ് പൂനവാല, ശ്രീ സച്ചിദാനന്ദ് സ്വാമി എന്നിവർ പത്മ ഭൂഷൺ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. മാർച്ച് 28 ന് പുരസ്‌കാര വിതരണത്തിന്റെ രണ്ടാം ഘട്ടം നടക്കും.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

ഈ വർഷം ആകെ 128 പത്മ പുരസ്‌കാരങ്ങൾ നൽകപ്പെടുന്നു. ഇതിൽ രണ്ട് ഇരട്ട അവാർഡ് കേസുകൾ  ഉൾപ്പെടുന്നു (ഇരട്ട അവാർഡ് കേസുകളിൽ രണ്ട് പേർ അർഹരാണെങ്കിലും ഒരു പുരസ്‌കരമായാണ് കണക്കാക്കുന്നത്). നാല് പത്മ വിഭൂഷൺ, 17 പത്മ ഭൂഷൺ, 107 പത്മ ശ്രീ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുരസ്‌കാര ജേതാക്കളുടെ പട്ടിക. അവാർഡിന് അർഹരായവരിൽ 34 പേർ വനിതകളാണ്. വിദേശികൾ/എൻആർഐ/പിഐഒ/ഒസിഐ വിഭാഗത്തിൽ നിന്നുള്ള 10 പേരും, മരണാനന്തര പുരസ്‌കാര ജേതാക്കളായ 13 പേരും പട്ടികയിൽ ഉൾപ്പെടുന്നു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം
Maintained By : Studio3