September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

10400 പുതിയ തൊഴിലവസരങ്ങൾ ഐടി പാർക്കുകളിൽ മാത്രമായി സൃഷ്ടിക്കപ്പെട്ടു: മുഖ്യമന്ത്രി

1 min read
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിർത്താൻ മാത്രമല്ല കൂടുതൽ ആളുകളെ കൊണ്ടുവരാനും സംസ്ഥാനത്തിനു സാധിച്ചാതായി മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് കാലയളവിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ 41, കൊച്ചി ഇൻഫോപാർക്കിൽ 100, കോഴിക്കോട് സൈബർപാർക്കിൽ 40 എന്നിങ്ങനെ ആകെ 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. മൊത്തം 10400 പുതിയ തൊഴിലവസരങ്ങളും ഐടി പാർക്കുകളിൽ മാത്രമായി സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഐ.ടി. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ  ദേശീയ-അന്തർദ്ദേശീയ ഐ.ടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകർക്ഷിക്കുന്നതിനാവശ്യമായ മികച്ച മാർക്കറ്റിംഗ് സംവിധാനങ്ങളും സർക്കാർ രൂപീകരിച്ചു. ഐടി സംരംഭങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരുന്നതിനാവശ്യമായ നടപടികളും സർക്കാർ സ്വീകരിച്ചു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

തിരുവനന്തപുരം ടെക്നോപാർക്കിൽ 2 ലക്ഷം ച. അടി വിസ്തീർണ്ണത്തിൽ 105 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം  ‘കബനി’യുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുകയും 10.33 ഏക്കറിൽ 80 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കൊച്ചി ഇൻഫോപാർക്കിൽ ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു. ഒന്നാം ഘട്ടത്തിൽ 1.6 ഏക്കർ ഭൂമിയിലേക്ക് ഉപസംരംഭകരെ കണ്ടെത്തുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇൻഫോപാർക്ക് കൊച്ചിയിലും തൃശൂർ (കൊരട്ടി) യിലുമായി 57250 ച. അടി പ്ലഗ് ആൻഡ് പ്ലേ ഐ ടി സ്പേസ് നിർമ്മാണം പൂർത്തിയാക്കി.

  എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം: പ്രധാനമന്ത്രി

2022-23 വർഷത്തെ ബഡ്ജറ്റിൽ ഐടി വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും തുകകൾ വകയിരുത്തിയിരുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ടി. ഇടനാഴികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട്  കണ്ണൂരിൽ പുതിയ ഐ.ടി. പാർക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐ.ടി. സൗകര്യം, ടെക്നോപാർക്ക് ഫേസ് 111,  സാറ്റലൈറ്റ് ഐ.ടി. പാർക്കുകൾ എന്നീ പദ്ധതികൾ പ്രഖ്യാപിക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി ലാൻഡ് അക്വിസിഷൻ പൂളിൽ നിന്ന് 1000 കോടി വകയിരുത്തുകയും ചെയ്തു.

Maintained By : Studio3