Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് മാനദണ്ഡം ലംഘിക്കുന്ന ജനം മൂന്നാം തരംഗത്തിന് ഉത്തരവാദികളാകും

1 min read

ന്യൂഡെല്‍ഹി: കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പൊതുജനങ്ങള്‍ മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് ഐഎഎന്‍എസ് സി വോട്ടര്‍ ട്രാക്കര്‍ കണ്ടെത്തി. വിവിധ നഗരങ്ങളിലെ ചന്തകളിലും പൊതുസ്ഥലങ്ങളിലുമുള്ള വന്‍ ജനാവലിയും ഹില്‍ സ്റ്റേഷനുകളില്‍ കാണുന്ന ഭ്രാന്തന്‍ ജനക്കൂട്ടവും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണ്. അതിനാല്‍ ഇന്ത്യയില്‍ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത് രാജ്യത്ത് മൂന്നാമത്തെ തരംഗമുണ്ടായാല്‍ പൊതുജനങ്ങള്‍ ഉത്തരവാദികളായിരിക്കും എന്നാണ്. സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ 57ശതമാനം ആള്‍ക്കാരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അഭിമുഖം നടത്തിയവരില്‍ 34 ശതമാനം പേര്‍ മാത്രമാണ് മറ്റൊരു തരംഗമുണ്ടായാല്‍ സര്‍ക്കാരാകും ഉത്തരവാദികള്‍ എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. മറ്റൊരു തരംഗത്തില്‍ രാജ്യം കുടുങ്ങിയാല്‍ ആരാണ് ഉത്തരവാദികളെന്ന് ശേഷിക്കുന്നവര്‍ക്ക് അഭിപ്രായമില്ല.

രാജ്യത്ത് വാക്സിന്‍ ക്ഷാമം ഇല്ലെന്ന് കേന്ദ്രം അവകാശവാദം ഉന്നയിച്ചിട്ടും, അവര്‍ക്ക് വാക്സിന്‍ ഡോസുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നില്ലെന്നും അതിനായി കാത്തിരിക്കണമെന്നും അഭിപ്രായപ്പെടുന്നു. മാരകമായ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ എടുക്കുന്നതിന് ഏറെ നാള്‍കാത്തിരിക്കേണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സര്‍വേയില്‍ അഭിമുഖം നടത്തിയവരില്‍ 47ശതമാനം പേരാണ് വാക്സിനേഷനായി വളരെക്കാലം കാത്തിരിക്കണം എന്ന് അഭിപ്രായപ്പെട്ടത്. അതേസമയം 42 ശതമാനം പേര്‍ വ്യത്യസ്തമായ അനുഭവം പങ്കുവെച്ചു. സ്ലോട്ട് ബുക്കുചെയ്തതിനുശേഷം ഏറെ കാത്തിരിക്കാതെ തന്നെ ഡോസുകള്‍ നേടാനാകുമെന്നാണ് അവരുടെ അഭിപ്രായം. ബാക്കിയുള്ളവര്‍ക്ക് രാജ്യത്ത് വാക്സിന്‍ ലഭ്യതയെക്കുറിച്ച് ഉറപ്പില്ല.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്‍റ് സ്ഥാപിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ രണ്ടാം തരംഗത്തിനിടയിലാണ് എടുത്തതെന്ന് ഭൂരിപക്ഷം ഇന്ത്യക്കാരും വിശ്വസിക്കുന്നു. ഐഎഎന്‍എസ് സി വോട്ടര്‍ ലൈവ് ന്യൂസ് ട്രാക്കറില്‍, 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതില്‍ വൈകിയെന്നാണ്.

സര്‍വേയില്‍ അഭിമുഖം നടത്തിയവരില്‍ 38 ശതമാനം പേര്‍ മാത്രമാണ് തീരുമാനം ശരിയായ സമയത്താണ് കൈക്കൊണ്ടത് എന്ന് പറഞ്ഞത്. ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനം എടുത്തിട്ടുണ്ടോ അതോ വൈകിയോ എന്നുറപ്പില്ല. പ്രതികരിച്ച ഭൂരിപക്ഷം പേരും ഒവൈസിയുടെ പാര്‍ട്ടിക്ക് എക്കൗണ്ട് തുറക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാന്‍ കഴിയില്ലെന്ന് 52 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. അതേസമയം ഉത്തര്‍പ്രദേശില്‍ ബീഹാറിലെയും മഹാരാഷ്ട്രയിലെയും പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് 28ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിന് ശേഷം, യുപിയിലെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍, ബ്ലോക്ക് പ്രമുഖ് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അക്രമത്തില്‍ ഏര്‍പ്പെട്ടുവെന്നും ആരോപിക്കപ്പെടുന്നു. ഐഎഎന്‍എസ് സി വോട്ടര്‍ ലൈവ് ന്യൂസ് ട്രാക്കറില്‍, 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് വിവിധ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം മറിച്ചും അഭിപ്രായപ്പെടുന്നു.എല്ലാ ഭരണകക്ഷികളും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ അവലംബിക്കുന്നുണ്ടോ എന്ന് 19.8 ശതമാനം പേര്‍ക്ക് ഉറപ്പില്ല.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

അതുപോലെ അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിന്‍റെ സ്ഥിതി രാജ്യത്തെ നശിപ്പിച്ചതായി ധാരാളം ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു. അതേസമയം
യുഎസിലെ സായുധ സേനയുടെ സാന്നിധ്യത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെട്ടതായി 43 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. ഗണ്യമായ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ – 31 ശതമാനം പേര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായമില്ല. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി മിഷന്‍ അവസാനിപ്പിക്കാനുള്ള യുഎസ് സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ ഇന്ത്യക്കാര്‍ ഭിന്നാഭിപ്രായക്കാരാണ്. സി വോട്ടര്‍ ലൈവ് ന്യൂസ് ട്രാക്കറിനിടെ അഭിമുഖം നടത്തിയവരില്‍ 35 ശതമാനം പേര്‍ ഇത് ബൈഡന്‍ ഭരണകൂടത്തിന്‍റെ ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. ഏതാണ്ട് തുല്യ സംഖ്യ – 34 ശതമാനം പേര്‍ താലിബാന്‍ അതിവേഗം മുന്നേറുന്ന സമയത്ത് ഈ ഘട്ടത്തില്‍ തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 31 ശതമാനം പേര്‍ക്ക് ഇത് യുഎസ് സര്‍ക്കാര്‍ എടുത്ത ശരിയായ തീരുമാനമാണോ എന്ന് ഉറപ്പുമില്ല.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം
Maintained By : Studio3