150 കോടിക്ക് ഇംപാര്‍ട്ടസിനെ ഏറ്റെടുക്കുന്നതായി അപ്ഗാര്‍ഡ്
1 min readഇംപാര്‍ട്ടസ് ഇനി ‘അപ്ഗ്രാഡ് കാമ്പസ്’
ന്യൂഡെല്‍ഹി: വീഡിയോ പ്രാപ്തമാക്കിയ ലേണിംഗ് സൊലൂഷനുകള്‍ നല്‍കുന്ന ഇംപാര്‍ട്ടസിനെ ഏറ്റെടുക്കുന്നതായി ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ കമ്പനിയായ അപ്ഗ്രാഡ് പ്രഖ്യാപിച്ചു. ഇംപാര്‍ട്ടസിന്‍റെ വാങ്ങലിനും വികസനത്തിനുമായി 150 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇപ്പോള്‍ അപ്ഗ്രാഡിന്‍റെ നൂറു ശതമാനം അനുബന്ധ സ്ഥാപനമായ ഇംപാര്‍ട്ടസിനെ ‘അപ്ഗ്രാഡ് കാമ്പസ്’ എന്ന് പുനര്‍നാമകരണം ചെയ്തു.
‘അപ്ഗ്രാഡ് കാമ്പസ്’ അതിന്‍റെ പഠന ഉപകരണങ്ങളും ലോകോത്തര ഉള്ളടക്കവും ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോളേജ് വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിടുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷം 85 കോടി രൂപയുടെ വരുമാനത്തോടെ അവസാനിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇംപാര്‍ട്ടസിന്‍റെയും അപ്ഗ്രാഡിന്‍റെയും കൂടിച്ചേരല്‍ ന്യൂ-ഏജ് കോഴ്സുകളില്‍ പഠിതാക്കളെ സഹായിക്കുന്നതിനും അവരില്‍ വൈദഗ്ധ്യങ്ങള്‍ വളര്‍ത്തിയെടുത്തുന്നതിനും വഴിയൊരുക്കും, അങ്ങനെ മികച്ച തൊഴില്‍ സാധ്യതകള്‍ക്കായി അവര്‍ കൂടുതല്‍ പ്രാപ്തമാകും,” അപ്ഗ്രാഡ് കാമ്പസിലെ സിഇഒ അമിത് മഹേന്‍സാരിയ പറഞ്ഞു.
ഐഐടി ബിരുദധാരികളായ മഹേന്‍സാരിയ (അപ്ഗ്രാഡ് കാമ്പസിന്‍റെ സിഇഒ ആയി തുടരും), അലോക് ച ൗധരി, മനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ബെംഗളൂരു ആസ്ഥാനമായ ഇംപാര്‍ട്ടസ് സ്ഥാപിച്ചത്. ഏഴ് വര്‍ഷത്തിനുള്ളില്‍ 280 ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, 50,000 അധ്യാപകര്‍, ആറ് ലക്ഷം പഠിതാക്കള്‍ എന്നിവരാണ് ഈ പ്ലാറ്റ്ഫോമില്‍ വിജയകരമായി എത്തിയത്.
560 ബില്യണ്‍ രൂപയുടെ വിപണിയായ ഹയര്‍എഡ് ടെക് മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഈ കരാറിലൂടെ സാധിക്കുമെന്ന് അപ്ഗ്രാഡ് പറഞ്ഞു.