സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം: എന്‍എസ്ഇ
കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറാമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്ന രീതിയില്‍ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു വര്‍ഷം ശക്തമായി ഉയര്‍ന്ന ശേഷം 2025 സാമ്പത്തിക വര്‍ഷത്തില്‍ മിതമായ തോതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബ്, കേരളം, ഹിമാചല്‍ പ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ റവന്യൂ വരുമാനത്തിന്‍റെ 35 ശതമാനം 2025 സാമ്പത്തിക വര്‍ഷത്തിലെ പ്രതിജ്ഞാബദ്ധമായ ചെലവുകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 21 സംസ്ഥാനങ്ങളുടെ ആകെ റവന്യൂ കമ്മി 10 ലക്ഷം കോടി രൂപയാണ്. നികുതി വരുമാനത്തിന്‍റെ 30 ശതമാനം മാത്രം സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് മൊത്തം സര്‍ക്കാര്‍ ചെലവിന്‍റെ 60 ശതമാനത്തിന് മുകളില്‍ ബാധ്യതയാണ്. സാമ്പത്തിക നില മെച്ചപ്പെടുത്തേണ്ടത് കൂടുതല്‍ നിര്‍ണായകമാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.