Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാത്രികാല ഹൃദയസ്തംഭനം കൂടുതൽ സ്ത്രീകളിൽ 

1 min read

ഹൃദയത്തിലെ താളപ്പിഴ (ഇലക്ട്രിക്കൽ ഡിസ്റ്റർബൻസ്) കാരണം ഹൃദയമിടിപ്പ് നിന്ന് പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം മൂലമുള്ള പെട്ടെന്നുള്ള മരണം അഥവാ സഡൻ കാർഡിയാക് അറസ്റ്റ് 

രാത്രികാലങ്ങളിൽ ഹൃദയസ്തംഭനം മൂലമുള്ള പെട്ടന്നുള്ള മരണം പുരുഷന്മാരെക്കാളേറെ സ്ത്രീകളിലാണ് ഉണ്ടാകാൻ സാധ്യതയെന്ന് പഠനം. പഠനവിധേയമാക്കിയ 25.4 ശതമാനം സ്ത്രീകൾക്കും 20.6 ശതമാനം പുരുഷന്മാർക്കും രാത്രികാലങ്ങളിൽ ഹൃദയ സ്തംഭനം ഉണ്ടായതായി ഹാർട്ട് റിതം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

രാത്രികാലങ്ങളിലെ പെട്ടന്നുള്ള മരണം തികച്ചും സംഭ്രമജനകമായ ഒന്നാണെന്നും പുരുഷന്മാരേക്കാളേറെ സ്ത്രീകളിലാണ് ഈ സ്ഥിതിവിശേഷം അധികമായി കാണെപ്പെടുന്നതെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും അമേരിക്കയിലെ സിഡാർസ്-സിനായി മെഡിക്കൽ സെന്ററിലെ ഗവേഷകയായ സുമീത് ചുഗ് പറഞ്ഞു. ശാരീരിക പ്രവർത്തനങ്ങളും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞ കാണപ്പെടുന്ന, ശരീരം വിശ്രമാവസ്ഥയിലുള്ള രാത്രികാലങ്ങളിൽ ഹൃദയ സ്തംഭനമുണ്ടാകുന്നത് വൈദ്യശാസ്ത്ര ലോകത്ത് ഇന്നും നിഗൂഡമായ ഒന്നാണെന്ന് സുമീത് പറയുന്നു.

  കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഹൃദയത്തിലെ താളപ്പിഴ (ഇലക്ട്രിക്കൽ ഡിസ്റ്റർബൻസ്) കാരണം ഹൃദയമിടിപ്പ് നിന്ന് പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം മൂലമുള്ള പെട്ടെന്നുള്ള മരണം അഥവാ സഡൻ കാർഡിയാക് അറസ്റ്റ് എന്ന് പറയുന്നത്. പഠനത്തിന്റെ ഭാഗമായി 4,126 രോഗികളുടെ ആരോഗ്യവിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഇവരിൽ3,208 പേർക്ക് പകൽ സമയത്തും 918 പേർക്ക് രാത്രികാലങ്ങളിലുമാണ് ഹൃദയസ്തംഭനം ഉണ്ടായത്. പകൽസമയവുമായി താരതമ്യപ്പെടുത്തുമ്പോൾ രാത്രികാലങ്ങളിൽ കൂടുതലായും സ്ത്രീകൾക്കാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നതെന്ന് ഗവേഷകർ കണ്ടെത്തി.

മാത്രമല്ല ലിംഗഭേദമന്യേ, പകൽസമയത്തെ അപേക്ഷിച്ച് രാത്രികാലങ്ങളിലുണ്ടാകുന്ന ഹൃദയസ്തംഭന കേസുകളിൽ കഠിനമായ ശ്വാസതടസ്സവും ആസ്തമയും കൂടുതലാണെന്നും ഗവേഷകർ നിരീക്ഷിച്ചു. തലച്ചോറിനെ ബാധിക്കുന്നതും ശ്വാസതടസമുണ്ടാക്കാൻ ശേഷിയുള്ളതുമായ മരുന്നുകളുടെ ഉപയോഗവും രാത്രികാല ഹൃദയ സ്തംഭനങ്ങളെ സ്വാധീനിക്കുന്നതായി ഗവേഷകർ പറയുന്നു.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം
Maintained By : Studio3