November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

90 ശതമാനം ഓഫീസ് ജീവനക്കാരും വീട്ടിലിരുന്നുള്ള ജോലിയുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നു

1 min read

എട്ട് മണിക്കൂറിലധികം ഓഫീസ് ജോലിക്കായി ചിലവഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ 90 ശതമാനം വർധനയുണ്ടായതായും സർവ്വേ റിപ്പോർട്ടിൽ പറയുന്നു

ഓഫീസിൽ പോകേണ്ട എന്നതൊഴിച്ചാൽ വർക്ക് ഫ്രം ഹോം അത്രയ്ക്ക് സുഖകരമല്ല എന്നാ‌ണ് അടുത്തിടെ നടന്ന ഒരു സർവ്വേ വ്യക്തമാക്കുന്നത്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം കാരണം മുമ്പ് ചിലവഴിച്ചിരുന്നതിനേക്കാൾ 20 ശതമാനം അധികസമയം ഓഫീസ് ജോലിക്കായി ഇപ്പോൾ ചിലവഴിക്കേണ്ടി വരുന്നുവെന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം ഓഫീസ് ജീവനക്കാരും അഭിപ്രായപ്പെട്ടത്. ഇവരിൽ പത്തിൽ ഒമ്പതു പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നു. മാത്രമല്ല, എട്ട് മണിക്കൂറിലധികം ഓഫീസ് ജോലിക്കായി ചിലവഴിക്കുന്ന ആളുകളുടെ എണ്ണത്തിൽ 90 ശതമാനം വർധനയുണ്ടായതായും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

ഓഫീസ് ഫർ‌ണിച്ചറുകളും ഉപകരണങ്ങളും നിർമിക്കുന്ന ഹെർമൻ മില്ലർ എന്ന അമേരിക്കൻ കമ്പനിയാണ് സർവ്വേ സംഘടിപ്പിച്ചത്. നിലവിൽ  വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന 1,000 ഓഫീസ് ഉദ്യോഗസ്ഥരിൽ 90 ശതമാനത്തോളം ആളുകളും പകർച്ചവ്യാധി ആരംഭിച്ചത് മുതൽ കഴുത്ത് വേദന (39.4 ശതമാനം), പുറംവേദന (53.13 ശതമാനം), ഉറക്കപ്രശ്നങ്ങൾ(44.28 ശതമാനം), കൈകളിൽ നീര് (34.53 ശതമാനം), കാലുകളിൽ നീര് (33.83 ശതമാനം), തലവേദന അല്ലെങ്കിൽ കണ്ണ് വേദന (27.26 ശതമാനം) തുടങ്ങി പലതരം വേദനകളോ ആരോഗ്യപ്രശ്നങ്ങളോ അനുഭവിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി പുതുവർഷ പ്രതിജ്ഞകളിലെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് ആരോഗ്യ പരിചരണം. പുതുവർഷാരംഭത്തിൽ ജിമ്മുകളിൽ അംഗത്വമെടുക്കുന്നവരുടെയും ഡയറ്റ് പ്ലാനുകൾ തയ്യാറാക്കുന്നവരുടെയും കൂടുതൽ സമയം വിശ്രമത്തിനായി മാറ്റിവെക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർധനയുണ്ടാകാറുണ്ട്. എന്നാൽ സാധാരണ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ഒരു വർഷത്തിന് ശേഷം ഇവയിലെല്ലാം വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

  ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്സ് ഐപിഒ

ഭക്ഷണക്രമം, വ്യായാമം, ആവശ്യത്തിനുള്ള ജലപാനം എന്നിവ ആരോഗ്യ സംരക്ഷണത്തിൽ പ്രധാനമാണെന്നും എന്നാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ അയാൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടവും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഹെർമൻ മില്ലർ റീട്ടെയ്ൽ ഗ്രൂപ്പ് പ്രസിഡന്റ് ഡെബ്ബീ പ്രോപ്സ്റ്റ് പറയുന്നു. മതിയായ സജ്ജീകരണങ്ങളുള്ള ഓഫീസ് മുറികൾ വിട്ട് ജോലി ചെയ്യാൻ തുടങ്ങിയതിന് ശേഷം ഇപ്പോൾ ഉദ്യോഗസ്ഥർ അതിനെ കുറിച്ച് ബോധവാന്മാരായി തുടങ്ങിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

വീട്ടിലിരുന്നുള്ള ജോലിയുടെ പ്രശ്നങ്ങളെ കുറിച്ച് സ്വന്തം ജീവനക്കാർ തന്നെ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് കമ്പനികളിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ അറിയുന്നതിനായി സർവ്വേ നടത്തിയതെന്ന് ഹെർമൻ മില്ലർ പ്രസിഡന്റ് പറഞ്ഞു. ഇതുവരെ ചെയ്തിരുന്നതിനേക്കാൾ കൂടുതൽ സമയം ഉദ്യോഗസ്ഥർ ഓഫീസ് ജോലിക്കായി ഇപ്പോൾ ചിലവഴിക്കുന്നുവെന്നും മികച്ച രീതിയിൽ, ആരോഗ്യവും കണക്കിലെടുത്ത് ജോലി ചെയ്യുന്നതിനുള്ള ശരിയായ ഉപകരണങ്ങളുടെയും സജ്ജീകരണങ്ങളുടെയും അഭാവം ജീവനക്കാർക്കിടയിൽ ഉണ്ടെന്നും സർവ്വേയിലൂടെ മനസിലാക്കിയതായി പ്രോപ്സ്റ്റ് പറഞ്ഞു.

  എന്‍എസ്ഇഇന്ത്യ വെബ്സൈറ്റ് ഇനി മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിൽ ലഭ്യമാകും

ഊൺമുറിയിലെ കസേരയും ഓഫീസിലെ കസേരയും തമ്മിലുള്ള വ്യത്യാസം അറിയാമെങ്കിൽ പോലും പലരും ഇത് ഗൌനിക്കാതെയാണ് ജോലി ചെയ്യാനുള്ള ഇരിപ്പിടം തിരഞ്ഞെടുക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത പകുതിയിൽ അധികം ആളുകളും വീട്ടിൽ ജോലി ചെയ്യുന്നതിന് മാത്രമായി ഒരിടമില്ലെന്നും അടുക്കളയിലോ, ഊൺ‍മേശയിലോ, സോഫയിലോ, കിടക്കയിലോ, കാറിലോ ഇരുന്നാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കി. പകർച്ചവ്യാധിയുടെ ആരംഭത്തിൽ വീട്ടിൽ എവിടെ ഇരുന്ന് വേണമെങ്കിലും ജോലി ചെയ്യാൻ ആളുകൾ തയ്യാറായിരുന്നു. എന്നാൽ വർക്ക് ഫ്രം ഹോം ദിവസങ്ങളും ആഴ്ചകളും മാസങ്ങളും  വർഷവും പിന്നിട്ടതോടെ ഇത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ആളുകൾ മനസിലാക്കിത്തുടങ്ങിയെന്നും ശരിയായ ഓഫീസ് സജ്ജീകരണങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞുവെന്നും ഹെർമൻ മില്ലർ സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍

കൂടുതൽ മെച്ചപ്പെട്ട ഓഫീസ് സെറ്റപ്പ് വീട്ടിലുണ്ടായാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാമെന്ന് പത്തിൽ എട്ട് ഓഫീസ് ജീവനക്കാരും കരുതുന്നു. കൂടുതൽ സൌകര്യപ്രദമായും ആരോഗ്യകരമായും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ഓഫീസ് ജോലിക്ക് വേണ്ടി ഡിസൈൻ ചെയ്ത കസേര, എക്സ്ട്രാ മോണിറ്റർ, ഉയരം ക്രമീകരിക്കാവുന്ന ഡെസ്ക് തുടങ്ങിയവ ആവശ്യമാണെന്ന് 95 ശതമാനം ആളുകളും കരുതുന്നു. സർവ്വേയിൽ പങ്കെടുത്ത 40 ശതമാനത്തിലധികം ആളുകൾ മറ്റെന്തിനേക്കാളും ഓഫീസ് ചെയർ അത്യാവശ്യമാണെന്ന് കരുതുന്നു

Maintained By : Studio3