February 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓറിയന്‍റ്ബെല്‍ ടൈല്‍സിന്‍റെ പുതിയ ശ്രേണി വിപണിയില്‍

കൊച്ചി: മുന്‍നിര ടൈല്‍ നിര്‍മാതാക്കളായ ഓറിയന്‍റ്ബെല്‍ തങ്ങളുടെ ഏറ്റവും പുതിയ വാള്‍ ശ്രേണിയായ എലഗന്‍സ് ടൈലുകള്‍ അവതരിപ്പിച്ചു. പതിവു രീതികളില് നിന്ന് വ്യത്യസ്തമായ ഡിസൈനുകളിലാണ് ഇവ എത്തുന്നത്. പ്ലെയ്ന്‍ ബേയ്സ് ടൈലുകളുടെ ആവശ്യമില്ലാതെ തന്നെ ഹൈലൈറ്ററുകള്‍ മുഴുവന്‍ ഭിത്തിയിലും പതിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകളില്‍ പ്ലെയ്ന്‍ ബെയ്സ് ഓപ്ഷനുകളും ലഭ്യമാണ്. ഇവ സ്ട്രിപ്പുകളായി മുറിച്ചെടുത്ത് ഏതു പാറ്റേണിലും പതിപ്പിക്കാം.

പുതിയ എലഗന്‍സ് ശ്രേണിയില്‍ ലംബമായി പതിപ്പിക്കാവുന്ന ഡിസൈനുകളും ഉള്‍പ്പെടും. മഞ്ഞ, ചാര നിറങ്ങളിലുള്ള ടൈലുകളും എലഗന്‍സ് ശ്രേണിയുടെ സവിശേഷതയാണ്. എലവേഷന്‍ ടൈലുകളിലും പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുന്നു. പുറം ഭിത്തികളുടെ ആവശ്യകതകള്‍ക്ക് അനുസരിച്ച് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ഡിസൈനുകളാണിവ.

  സന്ദീപ് കുമാര്‍ ഐഎഎസ് ടെക്നോപാര്‍ക്ക് സിഇഒ

ഓറിയന്‍റ്ബെല്ലിന്‍റെ ഏറ്റവും നവീനമായ എലഗന്‍സ് ശ്രേണിയില്‍, വീട്ടിലെ എല്ലാ ഭിത്തികള്‍ക്കും അനുയോജ്യമായ ഓപ്ഷനുകള്‍ ഉണ്ടെന്ന് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു. 300ഃ450 എം.എം., 300ഃ600 എം.എം. എന്നിവയാണ് ഈ ശ്രേണിയില്‍ ലഭ്യമായ സൈസുകള്‍. ഒപ്പം 300ഃ300 എം.എം സൈസില്‍ മാചിംഗ് ഫ്ളോറുകളും ലഭിക്കും. 300ഃ450 എം.എം. ആണ് എലവേഷന്‍ ശ്രേണിയിലെ ടൈലുകളുടെ സൈസ്.

Maintained By : Studio3