August 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എസ്ഐപിയിലൂടെ 4.67 ലക്ഷം കോടി രൂപയുടെ നിക്ഷേപം

കൊച്ചി: അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുകള്‍ പ്രകാരം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനി(എസ് ഐ പി)ലൂടെയുള്ള നിക്ഷേപം 4.67 ലക്ഷം കോടി രൂപയായി. മ്യൂച്വല്‍ ഫണ്ടില്‍ മാസാമാസം തുല്യ തവണകളായി നിക്ഷേപം നടത്താവുന്ന മാര്‍ഗമാണ് എസ്ഐപി. 2016 ഓഗസ്റ്റ് 31ലെ 1,25,394 കോടി രൂപയില്‍ നിന്ന് 2021 മേയ് 31ല്‍ എത്തുമ്പോള്‍ 4,67,366.13 കോടി രൂപ എന്ന തലത്തിലേക്കാണ് എസ്ഐപി നിക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ അഞ്ചു മാസങ്ങളില്‍ മാത്രം എസ്ഐപി വഴി 42,148 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 2016 ഏപ്രില്‍ 30 മുതല്‍ 2021 മെയ് 31 വരെയുള്ള കാലത്തിനിടെ എസ്ഐപി എക്കൗണ്ടുകളുടെ എണ്ണം ഏതാണ്ട് നാലു മടങ്ങോളം വര്‍ധിച്ച് 3.88 കോടിയിലെത്തി. ദീര്‍ഘകാല സമ്പത്തു സമ്പാദനത്തില്‍ രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ മ്യൂചല്‍ ഫണ്ടിനെ കൂടുതലായി ആശ്രയിക്കുന്നു എന്നതിന്‍റെ തെളിവാണിത്.

  അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരിയില്‍ തുടക്കം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറയുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടമുണ്ടാക്കാന്‍ മ്യൂചല്‍ ഫണ്ടുകളിലൂടെയേ കഴിയൂ എന്ന് ചെറുകിട നിക്ഷേപകര്‍ കൂടുതലായി മനസിലാക്കുകയാണെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് എന്‍എസ് വെങ്കിടേഷ് പറഞ്ഞു.

Maintained By : Studio3