മലയാളി കമ്പനി ക്യുബസ്റ്റിനെ ഏറ്റെടുത്ത് മള്‍ട്ടിപ്പിള്‍സ്
1 min read
മലയാളി കമ്പനിയായ ക്യുബസ്റ്റിനെ ഏറ്റെടുത്ത് പ്രമുഖ സ്വകാര്യ ഇക്വിറ്റി കമ്പനിയായ മള്‍ട്ടിപ്പിള്‍സ്. 1500 കോടി രൂപയുടേതാണ് ഇടപാട്.
21 വര്‍ഷം മുമ്പ് പ്രതാപന്‍ സേതു, ബിനു ദാസപ്പന്‍, അന്‍സാര്‍ ഷിഹാബുദീന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് ക്യുബസ്റ്റ്. ഇന്ത്യ കൂടാതെ നോര്‍ത്ത് അമേരിക്ക, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ സ്വാധീനമുള്ള ആഗോള ഡിജിറ്റല്‍ പ്രൊഡക്റ്റ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഇവര്‍.
ഡിജിറ്റല്‍ ഉല്‍പ്പന്ന വികസനം, എന്റര്‍പ്രൈസ് ഡിജിറ്റലൈസേഷന്‍, ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് സേവനങ്ങള്‍, എഐ & ജനറേറ്റീവ് എഐ സേവനങ്ങള്‍, ഓട്ടോമേഷന്‍, DevOps, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനക്ഷമമാക്കല്‍ എന്നിവയില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ സൊല്യൂഷനുകള്‍ നല്‍കുന്നു ഇവര്‍. തിരുവനന്തപുരത്ത് ആരംഭിച്ച കമ്പനി ഇപ്പോള്‍ 11 രാജ്യങ്ങളിലായി 21 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.