Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മില്‍മ തിരുവനന്തപുരം യൂണിയന് റെക്കോര്‍ഡ് വിറ്റുവരവ്

1 min read

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയന് റെക്കോര്‍ഡ് വിറ്റുവരവ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1095 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷം 1203 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍ പറഞ്ഞു. മികച്ച നേട്ടം കൈവരിച്ച യൂണിറ്റുകള്‍ക്കുള്ള ഉപഹാര വിതരണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍റെ വളര്‍ച്ച സ്വകാര്യ ബ്രാന്‍ഡുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നും ഇതാണ് യൂണിയനെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ വില്‍പ്പന കൈവരിച്ച കൊല്ലം ഡെയറിക്കും, ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച പത്തനംതിട്ട ഡെയറിക്കും വേണ്ടി മാര്‍ക്കറ്റിംഗ് വിഭാഗം മേധാവികള്‍ ഉപഹാരം ഏറ്റുവാങ്ങി.

  ആക്സിസ് ബാങ്കിന് 16 ശതമാനം പ്രവര്‍ത്തന ലാഭം
Maintained By : Studio3