മി നോട്ട്ബുക്ക് 14 (ഐസി) വിപണിയില്‍
സീരീസിലെ മറ്റ് ലാപ്‌ടോപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇന്റഗ്രേറ്റഡ് വെബ്കാം നല്‍കിയതാണ് പ്രധാന സവിശേഷത
ന്യൂഡെല്‍ഹി: ഷവോമി മി നോട്ട്ബുക്ക് 14 (ഐസി) ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സീരീസിലെ മറ്റ് ലാപ്‌ടോപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇന്റഗ്രേറ്റഡ് വെബ്കാം നല്‍കിയതാണ് പ്രധാന സവിശേഷത.
8 ജിബി റാം, 256 ജിബി സ്റ്റോറേജ്, യുഎച്ച്ഡി ഗ്രാഫിക്‌സ് സഹിതം കോര്‍ ഐ5 പ്രൊസസര്‍ വേരിയന്റിന് 43,999 രൂപയാണ് വില. 8 ജിബി റാം, 512 ജിബി സ്റ്റോറേജ്, യുഎച്ച്ഡി ഗ്രാഫിക്‌സ് സഹിതം കോര്‍ ഐ5 പ്രൊസസര്‍ വേരിയന്റിന് 46,999 രൂപയാണ് വില. എന്‍വീഡിയ എംഎക്‌സ്250 ഗ്രാഫിക്‌സ് ലഭിച്ച ഇതേ വേരിയന്റിന് 49,999 രൂപ വില നിശ്ചയിച്ചു. മി.കോം, മി ഹോംസ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഓഫ് ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം.
14 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ലഭിച്ചു. ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്‌സ് 620 സഹിതം പത്താം തലമുറ ഇന്റല്‍ കോര്‍ ഐ5 10210 യു കോമറ്റ് ലേക്ക് പ്രൊസസര്‍ കരുത്തേകും.
വിന്‍ഡോസ് 10 ഹോം എഡിഷനിലാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോസോഫ്റ്റ് ഓഫീസ് 365 ഒരു മാസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം.
രണ്ട് ടൈപ്പ് എ യുഎസ്ബി 3.1 ജന്‍ 1, ഒരു യുഎസ്ബി 2.0, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, കോംബോ ഓഡിയോ ജാക്ക്, ഡിസി ജാക്ക്, വൈഫൈ ഡുവല്‍ ബാന്‍ഡ് 802.11എസി, ബ്ലൂടൂത്ത് 5.0 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.