രണ്ട് നിറങ്ങളില്‍ വൈ സീരീസില്‍ വിവോയുടെ പുതിയ ഫോണ്‍
വൈ20ജി എന്ന പുതിയ ഡിവൈസിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയാണ് വില
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വൈ സീരീസില്‍ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വൈ20ജി എന്ന പുതിയ ഡിവൈസിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയാണ് വില. ഒബ്‌സിഡിയന്‍ ബ്ലാക്ക്, പ്യൂരിസ്റ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും. വിവോ ഇന്ത്യ ഇ സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിഎം, ടാറ്റക്ലിക്ക് കൂടാതെ എല്ലാ പാര്‍ട്ണര്‍ റീട്ടെയ്ല്‍ സ്റ്റോറുകളില്‍നിന്നും വാങ്ങാം.
ആകര്‍ഷക സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയോടെയാണ് വിവോ വൈ20ജി വരുന്നത്. ഹീലിയോ ജി80 ഒക്റ്റാ കോര്‍ പ്രൊസസറാണ് ഹൃദയത്തിന്റെ ജോലി ചെയ്യുന്നത്. 98 ശതമാനം കൂടുതല്‍ കരുത്തും ഉയര്‍ന്ന ഇമേജ് ക്വാളിറ്റിയും മികച്ച പെര്‍ഫോമന്‍സും കാഴ്ച്ചവെയ്ക്കുന്ന ഗ്രാഫിക്‌സ് പ്രൊസസിംഗ് യൂണിറ്റ് (ജിപിയു) നല്‍കിയതായി കമ്പനി അവകാശപ്പെട്ടു. മികച്ച ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്നതിന് ഹൈപ്പര്‍എന്‍ജിന്‍ ഗെയിം ടെക്‌നോളജി സവിശേഷതയാണ്.
6.51 ഇഞ്ച് വലുപ്പമുള്ള ഹാലോ ഫുള്‍വ്യൂ എച്ച്ഡി പ്ലസ് (1600,720) ഡിസ്‌പ്ലേ നല്‍കി. സ്മാര്‍ട്ട് ഫോണിന്റെ വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കി. 0.17 സെക്കന്‍ഡില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യപ്പെടുമെന്ന് വിവോ അവകാശപ്പെടുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് കൂടാതെ എഐ ട്രിപ്പിള്‍ കാമറ സംവിധാനം മറ്റൊരു പ്രധാനപ്പെട്ട സവിശേഷതയാണ്.