Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിലെ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് 56,050.36 കോടി രൂപ

1 min read

കൊച്ചി: അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലേക്ക് 2023 ആഗസ്റ്റില്‍ 20,245.26 കോടി രൂപയാണ് എത്തിയത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുള്ളില്‍ തന്നെ സ്മോള്‍-ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി. സെക്ടറല്‍-തീമാറ്റിക് ഫണ്ടുകളിലേക്ക് 4,805.81 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. മള്‍ട്ടി-ക്യാപ് വിഭാഗത്തില്‍ 3,422.14 കോടി രൂപയുമെത്തി. മൊത്തത്തില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 46.63 ലക്ഷം കോടി രൂപയുടേതാണ്. ക്ലോസ് എന്‍ഡഡ് പദ്ധതികള്‍ അടക്കമാണിതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ ഓഗസ്റ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വളര്‍ച്ചയുടെ പ്രവണത വിലയിരുത്തുമ്പോള്‍ ഏതാനും സംസ്ഥാനങ്ങള്‍ ഓഹരി ഇതര പദ്ധതികളെ അപേക്ഷിച്ച് ഓഹരി വിഭാഗം മ്യൂച്വല്‍ ഫണ്ട് പദ്ധതികളിലാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ഇക്കാര്യത്തില്‍ കേരളം ഒരു ഉദാഹരണമാണ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ ഓഗസ്റ്റിലെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം കേരളത്തിലെ നിക്ഷേപകരില്‍ 69 ശതമാനം ഓഹരി അധിഷ്ഠിത പദ്ധതികളില്‍ പണം നിക്ഷേപിച്ചപ്പോള്‍ ഡെറ്റ്, ലിക്വിഡ് പദ്ധതികളില്‍ 20 ശതമാനം പേരാണ് പണം പാര്‍ക്കു ചെയ്തത്. ഒന്‍പതു ശതമാനം പേര്‍ ബാലന്‍സ്ഡ് പദ്ധതികളിലും നിക്ഷേപിച്ചു. കേരളത്തിലെ നിക്ഷേപകര്‍ 56,050.36 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
Maintained By : Studio3