മെട്രോമാന് ഇ ശ്രീധരന് ബിജെപിയിലേക്ക്
1 min readതിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരന് ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അറിയിച്ചു. ബിജെപി അധ്യക്ഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യാത്ര ശ്രീധരന്റെ ജന്മനാടായ മലപ്പുറം ജില്ലയില്‍ എത്തുമ്പോള്‍ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
യാത്ര അടുത്ത ആഴ്ച കാസര്‍ഗോഡില്‍ നിന്ന് ആരംഭിക്കും. അടിസ്ഥാന സൗകര്യ പദ്ധതികള്‍ നിര്‍മിക്കുന്നതില്‍ മികച്ച സംഭാവന നല്കിയ പ്രശസ്തനായ 88-കാരനായ ജനപ്രിയ എഞ്ചിനീയര്‍ സുരേന്ദ്രന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന് മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, ഞങ്ങള്‍ അത് അദ്ദേഹത്തിനെ ധരിപ്പിച്ചിട്ടുണ്ട്.”സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ആദ്യത്തെ മെട്രോ പദ്ധതിയായ കൊച്ചി മെട്രോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ശ്രീധരനാണ്. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.