Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 31

1 min read

നിങ്ങള്‍ UIDPAN <12അക്ക ആധാര്‍> <10അക്ക പാന്‍> എന്ന സന്ദേശം ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 ലേക്ക് അയയ്ക്കുക.

ആദായ നികുതി വകുപ്പിന്‍റെ വെബ്സൈറ്റിലൂടെയും എസ്എംഎസിലൂടെയും ലിങ്കിംഗ് നടത്താം

ന്യൂഡെല്‍ഹി: നിങ്ങളുടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ പെര്‍മെനന്‍റ് എക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് ഉപയോഗപ്രദമല്ലാത്തതായി. സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടുള്ള വിവരം അനുസരിച്ച് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്.

നിങ്ങളുടെ പാന്‍ കാര്‍ഡിനെ ‘പ്രവര്‍ത്തനരഹിതം’ എന്ന് തരംതിരിച്ചിട്ടുണ്ടെങ്കില്‍, പിന്നീട് അത് ഉപയോഗിച്ച് നിങ്ങളുടെ ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. നിയമപ്രകാരം കാര്‍ഡ് നല്‍കിയിട്ടില്ലാ എന്നാണ് ഇത് കണക്കാക്കപ്പെടുക. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം 10,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. ഒരു ബാങ്ക് എക്കൗണ്ട് തുറക്കുന്നതിനും ഷെയറുകളോ മ്യൂച്വല്‍ ഫണ്ടുകളോ വാങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തുന്നതിനും നിങ്ങളുടെ പാന്‍, ആധാര്‍ എന്നിവ ലിങ്കുചെയ്യേണ്ടതുണ്ട്.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

നിങ്ങള്‍ ഒരു പുതിയ പാന്‍ കാര്‍ഡിനായി അപേക്ഷിക്കുകയാണെങ്കില്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. പുതിയ പാന്‍ കാര്‍ഡ് അപേക്ഷകരുടെ കാര്യത്തില്‍, അപേക്ഷയുടെ ഘട്ടത്തില്‍ തന്നെ ആധാറുമായുള്ള ബന്ധിപ്പിക്കല്‍ നടക്കുന്നു. എന്നിരുന്നാലും, നിലവിലുള്ള പാന്‍ കാര്‍ഡ് ഉടമകള്‍, പറഞ്ഞ തീയതിക്കുള്ള ആധാര്‍ ലിങ്ക് ചെയ്യുന്നത് പ്രധാനമാണ്.

ആദായനികുതി വകുപ്പിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാം. ഇതിന് വെബ്സൈറ്റിന്‍റെ ഹോംപേജിലെ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ക്ലിക്കുചെയ്യുക. ഇത് നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്റ്റ് ചെയ്യും. അവിടെ പാന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന പേര്, നല്‍കിയ ക്യാപ്ച കോഡ് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക. ഇതിനുശേഷം, ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക, ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകും. ഐ-ടി വകുപ്പ് നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗ വിശദാംശങ്ങള്‍ എന്നിവ ആധാര്‍ വിശദാംശങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ച ശേഷം ലിങ്കിംഗ് നടത്തും.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

എസ്എംഎസ് വഴിയും ഇരു രേഖകളും ബന്ധിപ്പിക്കാവുന്നതാണ്.

നിങ്ങള്‍ UIDPAN <12അക്ക ആധാര്‍> <10അക്ക പാന്‍> എന്ന സന്ദേശം ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 ലേക്ക് അയയ്ക്കുക.

നിങ്ങളുടെ പാന്‍ കാര്‍ഡ് ഇതിനകം ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ നിങ്ങള്‍ക്കത് ചെയ്യാവുന്നതാണ്. ഇതിനായി വെബ്സൈറ്റില്‍ കാണുന്ന ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഒരു പുതിയ പേജിലേക്ക് നിങ്ങള്‍ റീഡയറക്റ്റ് ചെയ്യപ്പെടും അവിടെ ആധാന്‍ നമ്പറും പാന്‍ കാര്‍ഡ് നമ്പറും നല്‍കിയില്‍ ലിങ്കിംഗിന്‍റെ നിലവിലെ സ്ഥിതി കാണാനാകും.
എസ്എംഎസിലൂടെയും ലിങ്കിംഗിന്‍റെ സ്ഥിതി പരിശോധിക്കാവുന്നതാണ്. നിങ്ങള്‍ UIDPAN<12അക്ക ആധാര്‍> <10അക്ക പാന്‍> എന്ന സന്ദേശം ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 ലേക്ക് അയയ്ക്കുക.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ
Maintained By : Studio3