November 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജനറൽ മോട്ടോഴ്സിന് പുതിയ ലോഗോ 

അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് പുതിയ ബ്രാൻഡ് ലോഗോ പ്രകാശനം ചെയ്തു. എവരിതിംഗ് ഇൻ (എല്ലാം ഉൾക്കൊള്ളുന്ന) എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ എന്ന് കമ്പനി പ്രസ്താവിച്ചു. പുതിയ ഇലക്ട്രിക് വാഹന (ഇവി) സാങ്കേതികവിദ്യയെയാണ് ജനറൽ മോട്ടോഴ്സ് ഉദ്ദേശിക്കുന്നത്. ഷെവർലെ ഉൾപ്പെടെയുള്ള നിരവധി ഉപബ്രാൻഡുകളുടെ മാതൃ കമ്പനിയാണ് ജനറൽ മോട്ടോഴ്സ്.

പുതിയ ലോഗോയിൽ ‘ജിഎം’ എന്ന് ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ലക്ഷ്യമാണ് പുതിയ നീല നിറത്തിലൂടെ ഉദ്ദേശിക്കുന്നത്. അൾട്ടിയം ബാറ്ററിയുടെ ഊർജം കൂടി കണക്കിലെടുത്താണ് നീല നിറം തെരഞ്ഞെടുത്തത്. ‘എം’ എന്ന അക്ഷരം ഇലക്ട്രിക് പ്ലഗിനെക്കൂടി ഉദ്ദേശിക്കുന്നതായി ജനറൽ മോട്ടോഴ്സ് വ്യക്തമാക്കി. പഴയ ലോഗോകൾ ഓർക്കുന്നതിനുള്ള കണ്ണിയാണ് അടിവരയെന്ന് കമ്പനി അറിയിച്ചു.

  എന്‍ട്രിഗാര്‍ സൊല്യൂഷന്‍സ് ടെക്നോപാര്‍ക്കില്‍

ഇലക്ട്രിക്, ഓട്ടോണമസ് വാഹനങ്ങൾക്കായി 27 ബില്യൺ ഡോളറിൻ്റെ നിക്ഷേപമാണ് ജനറൽ മോട്ടോഴ്സ് നടത്തിയിരിക്കുന്നത്. 2025 അവസാനത്തോടെ ആഗോളതലത്തിൽ മുപ്പത് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുകയാണ് പദ്ധതി. പുതിയ അൾട്ടിയം പ്ലാറ്റ്ഫോം ആയിരിക്കും ഭാവിയിലെ വാഹനങ്ങൾ അടിസ്ഥാനമാക്കുന്നത്. ജിഎം.കോം എന്ന പുതിയ വെബ്സൈറ്റ് കൂടി കമ്പനി അവതരിപ്പിച്ചു.

Maintained By : Studio3