September 9, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശുചിത്വ പരിപാലനം : ആയുര്‍വേദ ഉല്‍പ്പന്നങ്ങളുമായി സൈക്കിള്‍

കൊച്ചി: സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തിയുടെ നിര്‍മാതാക്കളായ, എന്‍. രംഗറാവു ആന്‍ഡ് സണ്‍സ്, ആയുഷ് സര്‍ട്ടിഫിക്കറ്റോടു കൂടിയ, ആയുര്‍വേദിക് ഹാന്‍ഡ് സാനിറ്റൈസര്‍, മള്‍ട്ടി ഡിസ്ഇന്‍ഫെക്ടന്‍റ് സ്പ്രേ എന്നിവ വിപണിയില്‍ എത്തിച്ചു. കോവിഡ് 19 വൈറസിന്‍റെ വ്യാപനം ശക്തമായി ചെറുക്കാന്‍ ശേഷിയുള്ള പുതിയ ശുചിത്വ പരിപാലന ഉല്‍പ്പന്നങ്ങള്‍ ഹീലിങ്ങ് ടച്ച് ബ്രാന്‍ഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചെറുനാരങ്ങ സത്ത് ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്ന സാനിറ്റൈസര്‍, ചര്‍മത്തിന് മൃദുത്വം നല്‍കുന്നതോടൊപ്പം 99.9 ശതമാനം സംരക്ഷണവും നല്‍കുന്നു. ഹീലിങ്ങ് ടച്ച് സര്‍ഫസ് ഡിസ്ഇന്‍ഫെക്റ്റന്‍റ് സ്പ്രേ, ഏതു പ്രതലത്തില്‍ നിന്നുമുള്ള അണുക്കളെ ഉന്മൂലനം ചെയ്യുന്നു.ഹീലിങ്ങ് ടച്ച് ഹാന്‍ഡ് സാനിറ്റൈസറില്‍ 70 ശതമാനം ആല്‍ക്കഹോളും പ്രകൃതിദത്ത നാരങ്ങാ നീരും സമ്പുഷ്ട വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു. ദ്രാവകരൂപത്തിലും ജെല്‍രൂപത്തിലുമായി 100 മിലി, 250 മിലി, 500 മിലി കുപ്പികളില്‍ ലഭ്യം.

  ആക്‌സിസ് നിഫ്റ്റി 500 ലോ വോളാറ്റിലിറ്റി 50 ഇൻഡക്‌സ് ഫണ്ട്

കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, യുപി, എന്‍സിആര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പുതിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഹീലിംഗ് ടച്ച് മള്‍ട്ടി സര്‍ഫസ് ഡിസ്ഇന്‍ഫെക്റ്റന്‍റ് സ്പ്രേ തറ വൃത്തിയാക്കുന്നതോടൊപ്പം തറകള്‍ക്ക് സുഗന്ധവും തിളക്കവും നല്‍കുന്നു.

വാതില്‍പ്പിടികള്‍, കാര്‍ ഹാന്‍ഡിലുകള്‍, സീറ്റുകള്‍, താക്കോല്‍ കൂട്ടം, ജിം ഉപകരണങ്ങള്‍ തുടങ്ങി വൈറസും ബാക്റ്റീരിയകളും തങ്ങാന്‍ സാധ്യത ഉള്ള എല്ലായിടത്തും സ്പ്രേ ഉപയോഗിക്കാം. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടും ആയുഷ് മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

  ഏജിസ് ഫെഡറൽ ലൈഫ് സൂപ്പർ പ്രൊട്ടക്ട് പ്ലസ് പ്ലാൻ
Maintained By : Studio3