Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

70 ശതമാനം വരെ കിഴിവിൽ ലുലു എൻഡ് ഓഫ് സീസൺ സെയിൽ

1 min read

കൊച്ചി : മികച്ച ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം കൊച്ചി ലുലു മാളിൽ ഒരുങ്ങികഴിഞ്ഞു. ഫ്ലാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്.
പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ജൂലൈ 6 മുതൽ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്ലാറ്റ് 50 സെയിൽ നടക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് , മികച്ച ഫാഷൻ ബ്രാൻഡുകളുടെ പുതിയ വസ്ത്രശേഖരങ്ങൾ 50 ശതമാനം വരെ കിഴിവിൽ വാങ്ങാം. 500ൽ അധികം ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തിൽ ഭാഗമാകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

ബ്രൈഡൽ സങ്കൽപ്പങ്ങളുടെ ആകർഷകമായ കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും ഈ ഓഫറുകൾ ലഭ്യമാണ്. കൂടാതെ, ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. 6000 രൂപയുടെ റൈഡുകൾക്ക് പകുതി തുകയായ 3000 മാത്രം നൽകിയാൽ മതി. ഇവ കൂടാതെ സ്വാദിഷ്ടമായ വിവിധ ഭക്ഷണ വിഭവങ്ങൾ ഫുട്ട്കോർട്ടിൽ ആകർഷകമായ ഓഫറുകളോടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ലുലുവിലേക്ക് എത്തുന്ന ഉപഭോക്താകൾക്ക് 51 രൂപയുടെ ഇളവ് ഓല പ്രഖ്യാപിച്ചു. ലുലുവിലേക്കും , ലുലുവിൽ നിന്നുള്ള റൈഡുകൾക്കും ഈ ഇളവുണ്ടായിരിക്കും.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

അത്യുജ്വലമായ ഡിസ്കൗണ്ടുകൾക്കൊപ്പം രസകരമായ എന്റർടെയ്ൻമെന്റ് ഷോകളുമായി ഒരു പുതുമയാർന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദർശകർക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫർ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ലുലുവിൻ‌റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഈ ഓഫറുകളിൽ ഓർഡുകൾ ലഭ്യമാണ്.

Maintained By : Studio3