September 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലാവ അഗ്‌നി 5ജി  സൂപ്പര്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു

1 min read

കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ ആയ ലാവ അഗ്‌നി 5ജി അവതരിപ്പിച്ചു. ഫോണ്‍ ഉപയോഗത്തിന് മിന്നല്‍ വേഗത നല്‍കുകയും, ഒരേസമയം ഒന്നിലധികം ആപ്ലിക്കേഷനുകളെയും ഗെയിമുകളെയും പിന്തുണയ്ക്കുകയും ചെയ്യുന്ന മീഡിയടെക്കിന്റെ ഏറ്റവും പുതിയ ചിപ്സെറ്റ് ഡൈമെന്‍സിറ്റി 810 ആണ് സൂപ്പര്‍ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാമും, ഏറ്റവും പുതിയ യൂണിവേഴ്സല്‍ ഫ്ളാഷ് സ്റ്റോറേജ് അടിസ്ഥാനമാക്കിയ 128 ജിബി റോം ശേഷിയോടെയുമാണ് ലാവ അഗ്‌നി 5ജി എത്തുന്നത്.

  ജിസിസി നയം ഈ വര്‍ഷം: മുഖ്യമന്ത്രി

മികച്ച ഫോട്ടോഗ്രാഫി അനുഭവം നല്‍കുന്നതിന് 64 എംപി പ്രൈമറി ക്യാമറ, 5 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ മനോഹരമാക്കാന്‍ 16 എംപി മുന്‍ക്യാമറയുമുണ്ട്. അള്‍ട്രാ എച്ച്ഡി, അള്‍ട്രാ വൈഡ്, സൂപ്പര്‍ നൈറ്റ്, പ്രോ മോഡ്, എഐ മോഡ് തുടങ്ങിയ പത്ത് ഇന്‍ബില്‍റ്റ് ക്യാമറ മോഡുകളാണ് ഈ വിഭാഗത്തിലെ മറ്റൊരു സവിശേഷത.

30വാട്ട് സൂപ്പര്‍ഫാസ്റ്റ് ചാര്‍ജര്‍ 90 മിനിറ്റിനുള്ളില്‍ 5000 എംഎഎച്ച് ബാറ്ററിക്ക് ഫുള്‍ ചാര്‍ജ് നല്‍കും. 90ഒ്വ റിഫ്രഷ് റേറ്റുഉള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഐപിഎസ് പഞ്ച്-ഹോള്‍ ഡിസ്പ്ലേയാണ് ഫോണിന്. സ്‌ക്രീനില്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. 0.034 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ സജ്ജമാവുകയും, 0.22 സെക്കന്‍ഡിനുള്ളില്‍ ഫേസ് അണ്‍ലോക്ക് ചെയ്യുകയും ചെയ്യുന്ന സൈഡ് മൗണ്ടഡ് അള്‍ട്രാ ഫാസ്റ്റ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്കും ഫോണിന്റെ സവിശേഷതയാണ്.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

2021 നവംബര്‍ 18 മുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നിവയിലൂടെയും പുതിയ ലാവ അഗ്‌നി 5ജി ലഭ്യമാകും. വില 19,999. നവംബര്‍ 9 മുതല്‍ നവംബര്‍ 17 വരെ ഉപയോക്താക്കള്‍ക്ക് ലാവ ഇ-സ്റ്റോറിലും ആമസോണിലും 500 രൂപ രൂപ അടച്ച് പ്രീബുക്കിങ് ചെയ്യാം. പ്രീബുക്കിങ് ചെയ്യുന്നവര്‍ക്ക് 2000 രൂപ കിഴിവില്‍ 17,999 രൂപക്ക് ഫോണ്‍ ലഭിക്കും.

ലാവ ഇ-സ്റ്റോറില്‍ പ്രീബുക്കിങിന്:  https://www.lavamobiles.com/smartphones/agni5g

Maintained By : Studio3