September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുവൈറ്റിൽ എല്ലാ യാത്രക്കാർക്കും എയർപോർട്ട് സേവന ഫീസ്

1 min read

രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും മേൽ ജൂൺ ഒന്ന് മുതൽ എയർപോർട്ട് സേവന ഫീസ് ഏർപ്പെടുത്തുമെന്ന് കുവൈറ്റിലെ ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ (ഡിജിസിഎ). കുവൈറ്റിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് 3 ദിനാറും കുവൈറ്റിലേക്ക് എത്തിച്ചേരുന്നവർക്ക് 2 ദിനാറും എയർപോർട്ട് സേവന ഫീസ് ഏർപ്പെടുത്താനാണ് തീരുമാനം. ടിക്കറ്റ് നിരക്കിനൊപ്പമായിരിക്കും ഇത് കൂട്ടിച്ചേർക്കുക.

  സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര
Maintained By : Studio3