Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉന്നത പദവികളില്‍ പൗരന്മാരെ നിയമിക്കണമെന്ന് ബാങ്കുകളോട് കുവൈറ്റ് കേന്ദ്രബാങ്ക്

2023നുള്ളില്‍ തീരുമാനം നടപ്പിലാക്കണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം

കുവൈറ്റ് സിറ്റി: സ്വദേശിവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ബാങ്കുകളിലെ നേതൃസ്ഥാനങ്ങളില്‍ കുവൈറ്റ് പൗരന്മാരെ നിയമിക്കണമെന്ന് പ്രാദേശിക ബാങ്കുകള്‍ക്ക് കേന്ദ്രബാങ്ക് നിര്‍ദ്ദേശം. ബാങ്കിംഗ് മേഖലയിലെ മാനേജ്‌മെന്റ് തലങ്ങളിലുള്ള ജീവനക്കാരുടെ 70 ശതമാനവും സ്വദേശികളായിരിക്കണമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്നത്. തീരുമാനം നടപ്പിലാക്കാന്‍ 2023 വരെ സമയം അനുവദിച്ചിട്ടുണ്ട്.

സ്വദേശിവല്‍ക്കരണത്തില്‍ അയല്‍രാജ്യങ്ങളായ സൗദി അറേബ്യയുടെയും യുഎഇയുടെയും പാതയാണ് കുവൈറ്റും പിന്തുടരുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെയും എണ്ണവിലത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ വലിയ തോതിലുള്ള തിരിച്ചടി നേരിട്ടതോടെ കുവൈറ്റിലെ പ്രവാസി ജനസംഖ്യ പകുതിയില്‍ നിന്നും 30 ശതമാനമായി കുറഞ്ഞെന്ന് കുവൈറ്റ് പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

  ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ഐപിഒ

നിലവില്‍ കുവൈറ്റിലെ ആകെ ജനസംഖ്യയായ 4.8 ദശലക്ഷത്തില്‍ 3.4 ദശലക്ഷം പ്രവാസികളാണ്.

Maintained By : Studio3