January 31, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ കെഎസ്‌യുഎം ജര്‍മ്മനി സഹകരണം

1 min read

തിരുവനന്തപുരം: ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടൂതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ജര്‍മ്മനിയിലെ ബാഡന്‍-വുട്ടംബര്‍ഗിലെ നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ ധാരാണാപത്രം ഒപ്പിട്ടു. ‘ദി കേരള ഫ്യൂച്ചര്‍ ഫോറം’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും ജര്‍മ്മനിയിലെ കാള്‍സ്രൂഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്. ജര്‍മ്മനിയിലെ അഞ്ച് പ്രമുഖ സര്‍വകലാശാലകള്‍ ചേര്‍ന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറി. ഒരു ബില്യണ്‍ യൂറോയ്ക്ക് മുകളില്‍ മൂല്യമുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടും ഇവര്‍ക്കുണ്ട്. ഈ സഹകരണത്തിലൂടെ ജര്‍മ്മനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാര്‍ട്ടപ്പുകള്‍ ഘട്ടം ഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള വിവിധ പിന്തുണകള്‍ ഈ സഹകരണത്തിലൂടെ ലഭ്യമാകും. സര്‍ക്കാരിന്‍റെയും കേരളത്തിലെയും ജര്‍മ്മനിയിലെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രധാന സവിശേഷത. ഇത് കേരളത്തിന്‍റെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. രാജ്യത്തെ ഡീപ്-ടെക് ഗവേഷണ-നവീകരണ രംഗത്ത് നേതൃത്വം നല്‍കാന്‍ ഈ ധാരണാപാത്രം കേരളത്തിന് വലിയ അവസരമൊരുക്കുന്നതായി അനൂപ് അംബിക പറഞ്ഞു. ജര്‍മ്മനിയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള സ്റ്റാര്‍പ്പ് സമൂഹങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് ഈ പങ്കാളിത്തം വഴിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് സര്‍വകലാശാലയിലെ ട്രേസസ് മേധാവി ഡോ. റുബീന സേണ്‍-ബ്രൂവര്‍, കേരളത്തിലെയും തിരുവനന്തപുരം ഗൊയ്ഥെ-സെന്‍ട്രത്തിലെയും ജര്‍മ്മന്‍ കോണ്‍സല്‍ ഡോ. സയ്യിദ് ഇബ്രാഹിം, ജര്‍മ്മനിയിലെ ഹാന്‍ഡ്സ് ഓണ്‍ സൊല്യൂഷന്‍ സിഇഒ ബെര്‍ണാര്‍ഡ് ക്രിഗര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭവന-നിര്‍മ്മാണ മേഖലകളില്‍ നവീകരണം പ്രോത്സാഹിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഐടി പാലക്കാട് ടെക്നോളജി ഐ-ഹബ് ഫൗണ്ടേഷനും ചേര്‍ന്ന് മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചു. കണ്‍സ്ട്രക്ഷന്‍ ഇന്നൊവേഷന്‍ ഹബ്ബ്, എന്‍റര്‍പ്രണര്‍ ഇന്‍ റെസിഡന്‍സ് എന്നീ പദ്ധതികളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ഹഡില്‍ ഗ്ലോബല്‍ 2025 ന്‍റെ സമാപന ചടങ്ങിലാണ് ഇത് സംബന്ധിച്ച ധാരണാപത്രം അനൂപ് അംബികയും ഐടിപിഐഎഫ് സിഇഒ സായിശ്യാം നാരായണും ചേര്‍ന്ന് കൈമാറിയത്. സ്റ്റാര്‍ട്ടപ്പ് ടിഎന്‍ സിഇഒയും മിഷന്‍ ഡയറക്ടറുമായ ശിവരാജ രാമനാഥന്‍, ബെംഗളൂരുവിലെ സി-ഡാക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡി സുദര്‍ശന്‍, കേരള സര്‍ക്കാര്‍ ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ് പ്രജീത് പ്രഭാകരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫെലോഷിപ്പ്, മെന്‍റര്‍ഷിപ്പ്, ഇന്‍ക്യുബേഷന്‍, സാമ്പത്തിക സഹായം എന്നിവയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യം.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 99.5 കോടി രൂപ

7 thoughts on “ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തേകാന്‍ കെഎസ്‌യുഎം ജര്‍മ്മനി സഹകരണം

  1. Bateubetbr’s a new one on me. The website’s easy enough to use and I didn’t have any issues placing bets. Seems legit, which is always a plus! Look at bateubetbr and see if it is for you.

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3