കെഎസ് യുഎമ്മിന്‍റെ എഐ ഫിലിം മേക്കിങ് വര്‍ക്ക്ഷോപ്പ്

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ജൂലായ് 25, 26 തിയതികളില്‍ നടത്തുന്ന കേരള ഇന്നോവേഷന്‍ ഫെസ്റ്റിവെല്ലിന്‍റെ ഭാഗമായി ഇന്‍ഡ്രോഡക്ഷന്‍ ടു എഐ ഫിലിംമേക്കിംഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പ്ലസ് 2 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സൗജന്യമായാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. കൊച്ചി കളമശ്ശേരിയില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിലുള്ള ഡിജിറ്റല്‍ ഹബ്ബിലാണ് പരിപാടി. പ്രമുഖ എഐ സ്റ്റോറിടെല്ലറും ട്രെയ്നറുമായ വരുണ്‍ രമേഷാണ് വര്‍ക്ക്ഷോപ്പ് കൈകാര്യം ചെയ്യുക. സീറ്റുകള്‍ പരിമിതമാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 കുട്ടികള്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവുകയുള്ളൂ. പരിപാടിയില്‍ പങ്കെടുക്കാനുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു.https://ksum.in/KIF_Ai_Filmmaking