കിയ ‘സോള്‍’ പേര് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]വരുമെന്ന് സ്ഥിരീകരണമില്ല [/perfectpullquote]
ന്യൂഡെല്‍ഹി: കിയ ഇന്ത്യയില്‍ ‘സോള്‍’ പേര് രജിസ്റ്റര്‍ ചെയ്തു. വിദേശ വിപണികളില്‍ ജനപ്രീതി നേടിയ കിയ ഉല്‍പ്പന്നമാണ് സോള്‍. കിയ സോള്‍ ഇന്ത്യയില്‍ വരുന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. മറ്റുള്ളവര്‍ ഈ പേര് ഉപയോഗിക്കാതിരിക്കാനുള്ള തന്ത്രമായും ഈ ട്രേഡ്മാര്‍ക്ക് അപേക്ഷയെ കാണാവുന്നതാണ്. അതേസമയം, കിയ സോള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം ദക്ഷിണ കൊറിയന്‍ കമ്പനി ആലോചിക്കുന്നു എന്ന് സൂചന തരുന്നതുമാണ് ഇപ്പോഴത്തെ ട്രേഡ്മാര്‍ക്ക് ഫയലിംഗ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ നിലവിലെ, മൂന്നാം തലമുറ കിയ സോള്‍ ഇവി പ്രദര്‍ശിപ്പിച്ചിരുന്നു. തൊട്ടുമുമ്പത്തെ ഓട്ടോ എക്‌സ്‌പോയില്‍ രണ്ടാം തലമുറ മോഡലും പ്രദര്‍ശിപ്പിച്ചു. അന്താരാഷ്ട്ര വിപണികളില്‍ പെട്രോള്‍, ഓള്‍ ഇലക്ട്രിക് വേര്‍ഷനുകളില്‍ മൂന്നാം തലമുറ കിയ സോള്‍ വിറ്റുവരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഓള്‍ ഇലക്ട്രിക് പതിപ്പ് മാത്രമാണ് ഇതിനുമുമ്പ് പ്രദര്‍ശിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ നിലവിലെ, മൂന്നാം തലമുറ കിയ സോള്‍ ഇവി പ്രദര്‍ശിപ്പിച്ചിരുന്നു
കിയ സോള്‍ ഇവിയുടെ അഴകളവുകള്‍ പരിശോധിച്ചാല്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4195 എംഎം, 1800 എംഎം, 1605 എംഎം എന്നിങ്ങനെയാണ്. 2600 മില്ലിമീറ്ററാണ് വീല്‍ബേസ്. ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവിയുടെ അതേ സ്ഥലസൗകര്യം കാബിനില്‍ ഉണ്ടായിരിക്കും. അതേസമയം ടോള്‍ ബോയ് ഡിസൈന്‍ ലഭിച്ചതാണ് കിയ സോള്‍ ഇവി.
രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സ്റ്റാന്‍ഡേഡ് കിയ സോള്‍ ലഭിക്കുന്നത്. 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, കൂടുതല്‍ കരുത്തുറ്റ 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് ഓപ്ഷനുകള്‍. 64 കിലോവാട്ട് ഔര്‍ (ലോംഗ് റേഞ്ച്), 39.2 കിലോവാട്ട് ഔര്‍ (സ്റ്റാന്‍ഡേഡ് റേഞ്ച്) എന്നീ രണ്ട് ബാറ്ററി പാക്ക് ശേഷികളില്‍ കിയ സോള്‍ ഇവി ലഭിക്കും. ഈ ബാറ്ററി പാക്കുകളുടെ കൂടെ യഥാക്രമം 201 എച്ച്പി, 136 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ നല്‍കി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ലോംഗ് റേഞ്ച് വേരിയന്റില്‍ 452 കിലോമീറ്ററും സ്റ്റാന്‍ഡേഡ് റേഞ്ച് വേരിയന്റില്‍ 277 കിലോമീറ്ററും സഞ്ചരിക്കാമെന്ന് കിയ അവകാശപ്പെടുന്നു.
കിയ സോള്‍ മോഡലിന്റെ പെട്രോള്‍, ഓള്‍ ഇലക്ട്രിക് വകഭേദങ്ങളില്‍ ഏതെങ്കിലും ഒന്ന് ഇന്ത്യയില്‍ വരുമെന്ന് ഇതുവരെ സ്ഥിരീകരണമില്ല. ആന്ധ്രപ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കിയ നേരത്തെ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണികളില്‍ പെട്രോള്‍, ഓള്‍ ഇലക്ട്രിക് വേര്‍ഷനുകളില്‍ മൂന്നാം തലമുറ കിയ സോള്‍ വിറ്റുവരുന്നു