കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും
തരിശുരഹിത കേരളം എന്ന ലക്ഷ്യം മുന്നോട്ടു വെക്കുന്ന സംസ്ഥാന ബജറ്റ് ഈ മേഖലയില്‍ 2 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുന്നു. നിലവില്‍ 70,000 സംഘകൃഷി ഗ്രൂപ്പുകളിലായി 3 ലക്ഷം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം 1 ലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സംഘങ്ങള്‍ക്ക് കുറഞ്ഞ വായ്പയില്‍ കാര്‍ഷിക വായ്പ ലഭ്യമാക്കും. കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി രൂപ കൂടി അധികം അനുവദിക്കും.