October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ എക്കോണമിക്ക് മുന്നോട്ടുവെക്കുന്നത്

1 min read

വ്യത്യസ്ത മേഖലകളിലെ ഡിജിറ്റല്‍വത്കരണം ലക്ഷ്യമിട്ടുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ച നടപടികളില്‍ മുന്‍തൂക്കം നേടിയത് ഇന്റര്‍നെറ്റ് ലഭ്യതയും വിദ്യാഭ്യാസവും. എല്ലാവീടുകളിലും ഒരു ലാപ്‌ടോപ് എങ്കിലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. കെഎസ്എഫ്ഇ, കുടുംബശ്രീ എന്നിവ വഴി ഇതിനുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍, അന്ത്യോദയ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പകുതി വിലയ്ക്കും മറ്റ് ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയോടെയും ലാപ്‌ടോപുകള്‍ ലഭിക്കും.

കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 136 കോടി രൂപ വകയിരുത്തി. എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഫെബ്രുവരിയില്‍ ആരംഭിക്കും. 600 ഓഫീസുകളിലാണ് ആദ്യ ഘട്ടത്തില്‍ കെ-ഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തുന്നത്. ജൂലൈയില്‍ പദ്ധതി പൂര്‍ത്തീകരിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, 30000 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് എന്നിവ ലക്ഷ്യമിടുന്നു. 10 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയാകും ഇന്റര്‍നെറ്റ് വേഗത.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

കേരളത്തിന്റെ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാകില്ലെന്നും എല്ലാ പ്രൊവൈഡര്‍മാര്‍ക്കും ഇടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട മേഖലയ്ക്കും വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്കും ടൂറിസം മേഖയ്ക്കും ഇ-കൊമേഴ്‌സും മറ്റ് ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കും. ഇന്റര്‍നെറ്റ് ലഭ്യതയിലെ വളര്‍ച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3