December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കല്യാണ്‍ ജൂവലേഴ്‌സിന് ആദ്യ പകുതിയിൽ 308 കോടി രൂപ ലാഭം 

1 min read

തൃശൂർ: 2024 -25  സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ആകെ വിറ്റുവരവ് 11,601 കോടി രുപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ  ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 278 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ  വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും. 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 9914 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ അത് 7395 കോടി രൂപ ആയിരുന്നു. 34 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നുള്ള  ലാഭം 285 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തിൽ അത് 254 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 5227 കോടി രൂപയാണ്. ലാഭം 120 കോടിയും. 2025 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ  കമ്പനിയുടെ ഗൾഫ് മേഖലയിൽ   നിന്നുള്ള വിറ്റുവരവ് 1611  കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ അത് 1329 കോടി  ആയിരുന്നു. 21 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യ പകുതിയിൽ ഗൾഫ് മേഖലയിൽ  നിന്നുള്ള  ലാഭം 33  കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 29  കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 800  കോടി രൂപയാണ്. ലാഭം 14 കോടിയും. കമ്പനിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാൻഡിയർ 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 80 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം  ആദ്യ പകുതിയിൽ   അത് 66 കോടി രൂപയായിരുന്നു. ആദ്യ പകുതിയിൽ കമ്പനി 6 കോടി രൂപ നഷ്ടം രേഖപ്പടുത്തി. കഴിഞ്ഞ വർഷത്തെ നഷ്‌ടം 4.8 കോടി ആയിരുന്നു. കാൻഡിയറിന്‍റെ ഈ സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ വിറ്റുവരവ് 41 കോടി രൂപയാണ്. നഷ്‌ടം 3.8  കോടിരൂപയും. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3