November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

585.4 കോടി രൂപ വിറ്റുവരവു നേടി ജ്യോതി ലാബ്സ് ലിമിറ്റഡ്

മുംബൈ: രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് 2021 സെപ്തംബര്‍ 30ന് അവസാനിച്ച ക്വാര്‍ട്ടറില്‍ 585.4 കോടി രൂപ വിറ്റുവരവു നേടി. മുന്‍വര്‍ഷമിതേ കാലയളവിനേക്കാള്‍ 16 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. കമ്പനിയുടെ അറ്റാദായം 44 കോടി രൂപയാണ്.

റിപ്പോര്‍ട്ടിംഗ് ക്വാര്‍ട്ടറില്‍ കമ്പനിയുടെ ഫാബ്രിക് കെയര്‍ വിഭാഗം 25.2 ശതമാനവും ഡിഷ്വാഷ് വിഭാഗം 12.7 ശതമാനവും ഗാര്‍ഹിക ഇന്‍സെക്ടിസൈഡ്സ് വിഭാഗം 4.1 ശതമാനവും പേഴ്സണല്‍ കെയര്‍ വിഭാഗം 5.3 ശതമാനവും വളര്‍ച്ച നേടി.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

അസംസ്കൃതവസ്തുക്കളുടെ വില വര്‍ധന കമ്പനിയുടെ ആദായമാര്‍ജിനുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എങ്കിലും ദീര്‍ഘകാലത്തില്‍ ഇവയെ മറികടക്കാനും വിപണി വിഹിതം വര്‍ധിപ്പിക്കാനും കമ്പനിക്കു കഴിയുമെന്ന് ജ്യോതി ലാബ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം. ആര്‍ ജ്യോതി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിലും ഉയര്‍ന്ന വളര്‍ച്ചയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്ന ഉത്പാദനക്ഷമതയും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3