‘ജിയോപിസി’യുമായി റിലയന്‍സ് ജിയോ

ജിയോബുക്ക് നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിയായ ബ്ലൂബാങ്ക് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുമായി റിലയന്‍സ് ജിയോ പങ്കാളിത്തം സ്ഥാപിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു
കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയന്‍സ് ജിയോ. ടെക്‌നോളജി രംഗത്തെ നൂതന ആവിഷ്കാരമാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് സാധ്യമാക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെയാണ് ജിയോപിസി എത്തുന്നത്. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് പിസിയുടെ എല്ലാവിധ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കില്‍ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാര്‍ഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂര്‍ണ കംപ്യൂട്ടറായി മാറ്റാന്‍ ജിയോപിസിക്ക് സാധിക്കും എന്ന് ജിയോ അവകാശപ്പെടുന്നു. ക്ലൗഡ്-പവേര്‍ഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനര്‍നിര്‍വചിക്കുകയാണ്. സര്‍ഗ്ഗാത്മകതയും ഉല്‍പ്പാദനക്ഷമതയും സാധ്യമാക്കുന്നതിനായി, ജിയോപിസി അഡോബിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, ലോകോത്തര ഡിസൈന്‍, എഡിറ്റിംഗ് ടൂളായ അഡോബ് എക്‌സ്പ്രസിലേക്ക് ഉപയോക്താക്കള്‍ക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു ഇത്. എല്ലാ പ്രധാന എഐ ടൂളുകളിലേക്കും എല്ലാ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്കും 512 ജിബി ക്ലൗഡ് സ്റ്റോറേജും സബ്‌സ്‌ക്രിപ്ഷനില്‍ ലഭ്യമാണ്.
ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ മുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വരെ ഇതുപയോഗപ്പെടുത്താം. നിലവിലെ ജിയോഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കെല്ലാം ജിയോപിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു മാസം സൗജന്യമായി സേവനങ്ങള്‍ ലഭ്യമാകും. പ്രതിമാസം 400 രൂപയുടെ പ്ലാനില്‍ ജിയോപിസി ലഭ്യമാകും.